തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തിനു വന്‍തുക ബോണസ് നല്‍കുന്നത് റദ്ദാക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. നേരത്തെയുള്ള തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബെവ്‌കോ ജീവനക്കാര്‍ക്ക് 85,000 രൂപ ബോണസ് നല്‍കുന്നതു ധനപരമായ നിരുത്തരവാദിത്വമാണെന്നും ഇതു നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ഥിച്ച് ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയിരുന്നു.
ശമ്പളത്തിന്റെ ഇരട്ടിയിലേറെ തുകയാണ് ബിവറേജസ് കോര്‍പറേഷനിലെ ബോണസ്. 9.25 ശതമാനം എക്‌സ്‌ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സും ചേര്‍ത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ. ഇങ്ങനെയാണ് ബോണസ് തുക കുത്തനെ ഉയര്‍ന്നത് .
ഇതോടെ ഡെപ്യൂട്ടേഷനിലോ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിലോ ഇവിടേക്കു വരാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മത്സരിക്കുന്ന സാഹചര്യമാണുള്ളത്. വിമര്‍ശനങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ധനവകുപ്പിന് കീഴിലുള്ള കെ.എസ്. എഫ്.ഇയിലെ ഇന്‍സെന്റിവ് ഒന്‍പതു ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി ധനവകുപ്പ് വെട്ടിക്കുറച്ചിരുന്നു. ഇതോടെ ,ഉയര്‍ന്ന ഇന്‍സെന്റിവ് 75,000 രൂപയായി പരിമിതപ്പെടുത്തിയെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
















