പലെക്കലെ: പേസര്‍ ജസ്പ്രീത് ബുംറയുടെ വിക്കറ്റ് കൊയ്‌ത്തില്‍ ശ്രീലങ്കന്‍ ബാറ്റിങ്ങ് നിര തകര്‍ന്നു. മൂന്നാം ഏകദിനത്തില്‍ അവര്‍ക്ക് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 217 റണ്‍സെ നേടാനായൊ്ള്ളൂ. ബുംറ പത്ത് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ കീശയിലാക്കി. ഇതാദ്യമായാണ് ബുംറ അഞ്ചു വിക്കറ്റ് വീഴ്‌ത്തുന്നത്.പാണ്ഡ്യയും പട്ടേലും ജാദവും ഓരോ വിക്കറ്റ് വീഴ്‌ത്തി.
ശ്രീലങ്കയുടെ തിരിമാനെയ്‌ക്കും ടെസ്റ്റ് ക്യാപറ്റന്‍ ചാണ്ടമലിനും മാത്രമെ പിടിച്ചുനില്‍ക്കാനായൊള്ളൂ. തിരിമനെ 80 റണ്‍സ് നേടി ടോപ്പ് സ്‌കോററായി.105 പന്ത് നേരിട്ട തിരിമാനെ അഞ്ചു ഫോറും ഒരു സിക്‌സറും പൊക്കി. ചാണ്ടിമല്‍ 71 പന്തില്‍ 36 റണ്‍സ് എടുത്തു. നാല് പന്ത് അതിര്‍ത്തി കടത്തി. ബാറ്റിങ്ങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തുടക്കം പാളി. 18 റണ്‍സിന് ആദ്യ വിക്കറ്റ് വീണു. ഓപ്പണര്‍ ഡിക്ക്‌വെല്ലയാണ് ആദ്യം മടങ്ങിയത്.ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
തുടര്‍ന്നെത്തിയ മെന്‍ഡിസ് ഒരു റണ്‍സിന് പുറത്തായി. മൂന്നാം വിക്കറ്റില്‍ ചാണ്ടിമലും തിരിമാനെയും ഒത്തുചേര്‍ന്നതോടെ ശ്രീലങ്കയുടെ സ്‌കോര്‍ നൂറ് റണ്‍സിലെത്തി. ചാണ്ടിമല്‍ വീണതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. മുന്‍ നായകന്‍ മാത്യൂസും തിരിമാനെയും കീഴടങ്ങിയതോടെ ശ്രീലങ്കയുടെ മികച്ച സ്‌കോറെന്ന സ്വപ്‌നം തകര്‍ന്നു.
















