കൊച്ചി: കൊച്ചി സര്‍വ്വകലാശാലയുടെ 12-ാമത് പ്രൊ-വൈസ് ചാന്‍സലറായി സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മേധാവിയും പോപ്പുലേഷന്‍ സ്റ്റഡീസ് സെന്റര്‍ ഡയറക്ടറുമായ ഡോ. പി.ജി. ശങ്കരനെ നിയമിക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
കൊച്ചി സര്‍വ്വകലാശാലയില്‍നിന്ന് 1987ല്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ എം.എസ്.സിയും 1992 ല്‍ മുന്‍ വൈസ്ചാന്‍സലര്‍ ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ നായരുടെ കീഴില്‍ പിഎച്ച്ഡി. ബിരുദവും കരസ്ഥമാക്കിയ ഡോ. ശങ്കരന്‍ 1993 ല്‍ സ്‌പൈസസ് ബോര്‍ഡില്‍ സ്റ്റാറ്റിസ്റ്റിഷ്യനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1995 ല്‍ പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജില്‍ അധ്യാപകനായി പ്രവേശിച്ച അദ്ദേഹം 1997ല്‍ കൊച്ചി സര്‍വ്വകലാശാലയുടെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ ലക്ച്ചററായി നിയമിതനായി. നിലവില്‍ പ്രൊഫസറും വകുപ്പ് മേധാവിയുമാണ്.
മുളന്തുരുത്തി പങ്ങാരപ്പിള്ളി പടുതോള്‍മന ഗോദന്‍ നമ്പൂതിരിപ്പാടിന്റെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനാണ് ഡോ. ശങ്കരന്‍. ഭാര്യ സന്ധ്യ ഷൊര്‍ണൂര്‍ മാന്നാനംപറ്റ കുടുംബാംഗം. കുസാറ്റ് ഇലക്‌ട്രോണിക്‌സ് വകുപ്പില്‍ എം.ടെക് വിദ്യാര്‍ത്ഥിനിയാണ് മൂത്തമകള്‍ രേവതി. രണ്ടാമത്തെ മകള്‍ നന്ദന പിറവം ഫാത്തിമ സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനി.
















