റിയാദ്: സൗദി അറേബ്യയില്‍ യുവതി കാര്‍ ഡ്രൈവ് ചെയ്യുന്നതിന്റെ ഓണ്‍ലൈന്‍ വീഡിയോയെക്കുറിച്ച് അന്വേഷണം തുടങ്ങി. ഇരുണ്ട സണ്‍ഗ്ലാസും പരമ്പരാഗത വെള്ള ഗൗണും ധരിച്ച യുവതിയാണ് കാറ് ഓടിച്ചത്. ഇവരെ തിരിച്ചറിഞ്ഞതായാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും പോലീസ് ചോദ്യം ചെയ്തു.
കാറിന്റെ ഉടമസ്ഥനെ പോലീസ് വിളിച്ചു വരുത്തിയെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിനോട് വിസമ്മതിച്ചു. തുടര്‍ന്ന് അദ്ദേഹം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാവുകയായിരുന്നു. സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ നിരോധനമില്ലെങ്കിലും ഇവര്‍ക്ക് ലൈസന്‍സ് നല്‍കാറില്ല. സൗദിയിലെ മുസ്ലീം മത പണ്ഡിതര്‍ക്ക് സ്ത്രീകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ കടുത്ത വിയോജിപ്പാണുള്ളത്. കൂടാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് ബന്ധുക്കളുമായല്ലാതെ മറ്റ് പുരുഷന്മാരുമായി ചങ്ങാത്തം കൂടാന്‍ അനുവാദവുമില്ല.
കഴിഞ്ഞ കാലങ്ങളില്‍ സൗദിയില്‍ മതപരമായ വിലക്കുകള്‍ ലംഘിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം വിലക്കുകള്‍ നീക്കികിട്ടുന്നതിന് വേണ്ടി പോരാടിയ രണ്ട് വനിതകളെ സൗദി സര്‍ക്കാര്‍ 73 ദിവസം ജയിലില്‍ അടച്ച സംഭവവും ഉണ്ടായിട്ടുണ്ട്. 1990ലാണ് സൗദിയില്‍ സ്ത്രീകളോടുള്ള വിലക്കുകള്‍ക്കെതിരെ സംഘടിത പ്രക്ഷോഭം നടക്കുന്നത്. അന്ന് 48 സ്ത്രീകള്‍ റിയാദില്‍ കാറോടിച്ച് പ്രതിഷേധിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
1990 ൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം 48 സ്ത്രീകൾ വന്ന് തലസ്ഥാനമായ റിയാദിൽ കാറുകൾ കയറ്റി. പിന്നീട് അവരെ അറസ്റ്റ് ചെയ്യുകയും പാസ്പോർട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ സൗദി രാജകുമാരിയായ അൽവാലിദ് ബിൻ താലാൽ, രാജ്യത്ത് സ്ത്രീകളെ ഓടിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
https://youtu.be/4pFn0y532ZU
















