കൊല്ലം : കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കപ്പലിടിച്ചു. കരയില്‍ നിന്നും 39 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്‌ട്ര കപ്പല്‍ ചാലിലാണ് അപകടം നടന്നത്. ഉച്ചയ്‌ക്ക് 12.30നായിരുന്നു അപകടം.
കതാലിയ എന്ന ഹോഗോങ് കപ്പലാണ് അപകടമുണ്ടാക്കിയത്. അപകടത്തില്‍ പെട്ട ബോട്ടില്‍ ആറ് പേരുണ്ടായിരുന്നു. ഇവരെ നേവിയുടെ സഹായത്തോടെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. വേളാങ്കണ്ണി എന്ന ചൂണ്ടവള്ളത്തിലാണ് കപ്പലിടിച്ചത്. അപകടമുണ്ടാക്കിയ കപ്പല്‍ നിര്‍ത്താതെ പോയി. കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
അപകടത്തില്‍ വള്ളം പൂര്‍ണമായും തകര്‍ന്നു. നാവിക സേനയുടെ ഡോര്‍ണിയര്‍ വിമാനവും ഹെലികോപ്റ്ററുകളും അപകട സ്ഥലത്ത് എത്തിയിരുന്നു. നേവിയുടെ കൂടുതല്‍ സഹായം തേടിയിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.
















