Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അര്‍ക്കനെ കൊതിച്ച ആഞ്ജനേയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 09:40 pm IST
inSamskriti

മര്‍ക്കട രൂപിയായി മാറിയ പുഞ്ജികസ്ഥല, വനത്തില്‍ അലഞ്ഞുതിരിയുമ്പോള്‍, ബലിഷ്ഠനും യുവ കോമളനുമായ കേസരി എന്ന വാനര രാജകുമാരനുമായി കാണാനിടയാകുകയും അവര്‍ പരസ്പരം ആകര്‍ഷിക്കപ്പെട്ട് വിവാഹിതരായി ഏറെനാള്‍ ഭാര്യാഭര്‍ത്താക്കന്മാരായി കഴിയുകയുമുണ്ടായി. ഒരു കുട്ടിയുണ്ടാകാനുള്ള അദമ്യമമായ ആഗ്രഹം സാധിച്ചു കിട്ടുവാനായി ശ്രീപരമേശ്വരനെ ധ്യാനിച്ചുകൊണ്ട് തപസ്സനുഷ്ഠിച്ചു വരുമ്പോഴാണ്, വായുഭഗവാന്‍ കാത്തുസൂക്ഷിച്ചുവന്ന ശിവരേതസ്സ്, അഞ്ജനാ ഗര്‍ഭത്തില്‍ സ്ഥാപിതമായത്.

കണ്ഠാഭരണം

ഒരു വാനരരാജനായ കേസരിയുടെ രാജ്ഞിക്ക്(അഞ്ജന) ദിവ്യഗര്‍ഭമുണ്ടായ വിവരം രഹസ്യമായി മനസ്സിലാക്കിയ വാനരചക്രവര്‍ത്തിയായ ബാലി ഭയചകിതനായിത്തീരുകയുണ്ടായി. ഈ കുട്ടി ജനിച്ചാല്‍ ഒരുപക്ഷേ തനിക്ക് ശത്രുവായിത്തീരുമെന്ന ശങ്കയില്‍, അഞ്ജനയുടെ ഗര്‍ഭത്തെ ഇല്ലാതാക്കുവാന്‍, പഞ്ചലോഹങ്ങള്‍ പ്രത്യേകതരത്തില്‍ ഉരുക്കി ജലരൂപമാക്കി അഞ്ജനയെ കുടിപ്പിക്കുകയുണ്ടായി. ശിവകൃപയാല്‍ ഇത് ഗര്‍ഭസ്ഥനായ കുട്ടിക്ക് കണ്ഠാഭരണമായിത്തീരുകയായിരുന്നു.

ജനനം

ചൈത്രമാസത്തിലെ ചിത്രാ പൗര്‍ണമി ദിനത്തില്‍ അഞ്ജനയ്‌ക്ക് പുത്രന്‍ ജനിച്ചു. ജനനത്തോടു കൂടിത്തതന്നെ വളര്‍ന്ന ബാലന്‍ ”എനിക്ക് വല്ലാതെ വിശക്കുന്നു എന്ന് അമ്മയോടു പറയുകയും ”ചുറ്റുമുള്ള തിളങ്ങുന്ന വസ്തുക്കള്‍ എത്രയോ നിനക്ക് ആഹരിക്കാനായുണ്ട്” എന്നുപറഞ്ഞുകൊണ്ട് അഞ്ജന ദേവലോകത്തേക്ക് മടങ്ങിപ്പോയി. അതി ബലവാനായ ബാലന്‍, ഉദിച്ചുനില്‍ക്കുന്ന സൂര്യനെ കണ്ടപ്പോള്‍ തനിക്ക് ഭക്ഷിക്കാന്‍ പറ്റിയ ഫലമാകാമെന്ന് കരുതി സൂര്യങ്കലേക്ക് കുതിച്ചുയര്‍ന്നു. മാര്‍ഗ്ഗമദ്ധ്യേ ദേവേന്ദ്ര വാഹനമായ ഐരാവതത്തെ കാണുകയും ഭക്ഷിക്കാന്‍ ശ്രമിക്കുകയുമുണ്ടായി.

തന്റെ വാഹനത്തിനു നേരെ തിരിയുന്ന കേസരീ പുത്രനെ കണ്ട ദേവേന്ദ്രന്‍ തന്റെ വജ്രായുധമെടുത്ത് ശക്തമായി വെട്ടുകയും താടിയില്‍ നല്ല മുറിവുണ്ടായ ബാലന്‍ ഭൂമിയിലേക്ക് സാവധാനം പതിക്കുകയുമുണ്ടായി. ഇതുകണ്ട് സഹിക്കാതെ വായുദേവന്‍ കുട്ടിയേയുമെടുത്തുകൊണ്ട് പാതാളത്തില്‍ പോയി ഒളിച്ചു. ഭൂമിയില്‍ വായു സ്പന്ദനമില്ലാതായതോടെ ത്രിമൂര്‍ത്തികളുടെ നേതൃത്വത്തില്‍ ദേവന്മാരും മഹര്‍ഷിമാരും പാതാളത്തിലെത്തി വായുഭഗവാനെ തൃപ്തനാക്കത്തക്കവിധം ബാലനെ അനുഗ്രഹിച്ചു. താടിയില്‍ മുറിവുണ്ടായതിനാല്‍ ബ്രഹ്മാവ് ബാലന് ‘ഹനുമാന്‍’ എന്നു നാമകരണം ചെയ്യുകയും ചിരഞ്ജീവിയായിരിക്കുമെന്ന് (മരണമില്ലാത്തവന്‍) അനുഗ്രഹിക്കുകയും ചെയ്തു.

ത്രിമൂര്‍ത്തികളും  ദേവന്മാരും ഹനുമാന് അപാരശക്തിവിശേഷങ്ങളും അതിവേഗവും അസ്ത്രശസ്ത്രങ്ങളില്‍ നിന്നു രക്ഷയും ഉള്‍പ്പെടെ അനേകം സിദ്ധി-ശക്തി വിശേഷങ്ങള്‍ നല്‍കി അനുഗ്രഹിച്ചു.

സൂര്യഗുരു

ബാലനായ ഹനുമാന്‍ സൂര്യദേവനെ തന്റെ ഗുരുവായി വരിച്ചു. ബാലഖില്യന്മാര്‍ തന്റെ തേരില്‍ ഇരുന്നു പഠനം നടത്തുന്നതിനാല്‍ ഇടം നല്‍കാനാവില്ലെന്നു പറഞ്ഞൊഴിയുവാന്‍ ശ്രമിച്ചപ്പോള്‍, സൂര്യന്റെ മുന്നില്‍ അഭിമുഖമായിനിന്നുകൊണ്ടും സ്വയം പിന്നോട്ടു സഞ്ചരിച്ചും വിദ്യ അഭ്യസിച്ചുകൊള്ളാമെന്ന് സമ്മതിച്ചു.

അറുപതു നാഴികകൊണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗുരുദക്ഷിണ നല്‍കാന്‍ തയ്യാറായ ഹനുമാനോട് തന്റെ പുത്രനായ സുഗ്രീവന്‍ കിഷ്‌ക്കിന്ധയില്‍ ബാലിയെ ഭയന്നു കഴിയുന്നുവെന്നും സുഗ്രീവ രാജസഭയില്‍ മന്ത്രിപദം വഹിച്ച് സേവകനാകുവാനും നിര്‍ദ്ദേശിച്ചു. ശ്രീരാമസ്വാമിയെ സ്വീകരിക്കുന്നതുവരെയും ഹനുമാന്‍ സുഗ്രീവന്റെ മന്ത്രിയായി ജീവിക്കുകയും ബാലിവധത്തിന് ഇടയാക്കുകയും ചെയ്തു.   തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.