കണ്ണൂര്‍: തസ്തികകള്‍ അനുവദിക്കാതെയും ജീവനക്കാരെ വെട്ടിക്കുറച്ചും എയ്ഡഡ് കോളേജുകളെ തകര്‍ക്കുന്ന തരത്തിലുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് ഫെഡറേഷന്‍ ഉത്തരമേഖലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സലീം വേങ്ങാട് അധ്യക്ഷത വഹിച്ചു. കെ.സി.സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ജി.കുര്യന്‍, പി.അബ്ദുള്‍ മജീദ്, ടി.പ്രവീണ്‍ കുമാര്‍, വി.വീരേന്ദ്രന്‍, ടി.അമീന്‍, പി.പി.അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
















