കൊച്ചി: സ്വാശ്രയ കേസില്‍ സര്‍ക്കാരിനേയും എന്‍ട്രന്‍സ് കമ്മിഷണറേയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിച്ചു പലരും സ്വന്തം കീശ വീര്‍പ്പിക്കുന്നു. സര്‍ക്കാര്‍ മാനേജുമെന്റുകളുടെ കളിപ്പാവയായി മാറന്നുവെന്നും കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു.
കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കിയ കോടതി എന്‍ട്രന്‍സ് കമ്മിഷണര്‍ പല കോളേജുകളെയും സഹായിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനായി കോടതി വിധിയെ സൗകര്യപൂര്‍വ്വം വ്യാഖ്യാനിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
















