പത്തനംതിട്ട: സൂപ്പര്‍ സ്പെ ഷ്യാലിറ്റി ആശുപത്രിയുടെ പദവിയിലേക്ക് ഉയരുന്നു എന്ന് ജനപ്രിതിനിധികളും ഭരണക്കാരും പ്രസംഗിക്കുമ്പോഴും ജില്ലാആസ്ഥാനത്തെ ജനറല്‍ ആശുപത്രി ഇല്ലായ്മകളുടെ നടുവിലാണ്എന്ന് രോഗികളും അവരുടെ ബന്ധുക്കളും പറയുന്നു.
താലൂക്ക് ആശുപത്രിയില്‍നിന്നും ജനറല്ആശുപത്രിയായി ഉയര്‍ന്നെങ്കിലും ഡോക്ടര്‍മാ രുടേയും മറ്റ് ജീവനക്കാരുടേയും എണ്ണം അതിനനുസരിച്ച് വര്‍ദ്ധിച്ചിട്ടില്ല എന്നതാണ് ഇവിടുത്തെ അപര്യാപ്തതകളുടെ അടിസ്ഥാനം എന്നാണ് ബന്ധപ്പെട്ടവര്പറയുന്നത്.
ജില്ലാജനറല്‍ ആശുപത്രി എന്ന നിലയില്‍ ഇരുപ്ത്തിനാല് മണിക്കൂറും രോഗികകള്‍ക്ക് സേവനം ലഭിക്കണമെങ്കില്‍ ഓരേവിഭാഗത്തിലും കുറഞ്ഞത് ഏഴുഡോക്ടര്മാരുടെ സേവനം വേണം.എന്നാല്‍ ഇവിടെ ഒരുവിഭാഗത്തില്‍ പരമാവധി മൂന്നുഡോക്ടര്‍മാരാണ് ഉള്ളത്. അതുതന്നെ രണ്ടിടത്തില് മാത്രം മറ്റുള്ളിടത്തെല്ലാം ഒന്നോരണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ മതിയായ സേവനം ഉറപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയുന്നില്ല.
സ്റ്റാഫ് നേഴ്സുമാരുടെ അഭാവമാണ് ആശുപത്രിയിലെ മറ്റൊരുകാര്യം. ഒരുവിഭാഗത്തിലും വിദഗ്ദ്ധപരിശീലനം ലഭിച്ച നേഴ്സുമാര്‍ ആവശ്യത്തിനില്ല. അതിനാല്‍ ഉള്ളവരുടെ ജോലിഭാരം രണ്ടുംമൂന്നും മടങ്ങ് വര്‍ദ്ധിക്കുന്നു.ഇത്പലപ്പോഴും രോഗികള്‍ക്ക് സ്വാന്തനത്തിനുപകരം ശകാരം ലഭിക്കുന്നതിനുമിടയാക്കുന്നു.
അത്യാധുനീകയന്ത്രസൗകര്യങ്ങള് ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്സുമാരുമില്ലത്തതിനാല് പലവിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. അത്തരത്തിലൊന്നാണ് നവജാതശിശുപരിചരണ വിഭാഗം. നിയോനേറ്റര്റെസിസ്റ്റേഷന് അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ ഈവിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതേയില്ല.
നേത്രരോഗവിഭാഗം ഓപ്പറേഷന് തീയറ്റര്‍ അണുബാധ കാരണം മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന യന്ത്രവുംതകരാറിലാണ്. മുറിയുടെ അറ്റകുറ്റപ്പണിയും പെയിന്റിംഗ് നടക്കാത്തതു കാരണം ഫംഗസ് ബാധയുമുണ്ട്. ഇവ പരിഹരിച്ച് ഇതുവരെ ഓപ്പറേഷന് തീയറ്റര്‍ തുറന്നിട്ടില്ല.
മരുന്നുകള്‍ സൂക്ഷിച്ചിരുന്നഫാര്മസി കെട്ടിടം ചോര്‍ന്ന് ഒലിക്കുന്നതുമൂലം ശബരിമലവാര്ഡിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റിലുമാണ് മരുന്നുകള്‍ സൂക്ഷിക്കുന്നത്. മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനാവശ്യമായ അലമാരികളോ റാക്കുകളോ ഇല്ലാത്തതിനാല്‍ തറയില്‍ നിരത്തിയിരിക്കുന്നു. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നിടത്തും മതിയായ സൗകര്യങ്ങളില്ല.
സ്ഥലപരിമിതയാണ് ഏറ്റവും പ്രധാനം. അപകടങ്ങളില്‍പ്പെട്ട് മൂന്നോനാലോ ആളുകളെ ഒരുമിച്ച് കൊണ്ടുവന്നാല്‍ നിന്നുതിരിയാനിടമില്ലാത്തവിധം ഇവിടെ തിരക്കാകും.ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: