ലോസ് ഏഞ്ചലസ്: ‘പ്രഡേറ്റര്‍’ ഫെയിം സോണി ലാന്തം (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്. അര്‍നോള്‍ഡ് ഷ്വാസ്നേഗര്‍ നായകനായ ‘പ്രഡേറ്റിലെ ‘ബില്ലി സോള്‍’ എന്ന സോണി ലാന്തത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
എന്നാല്‍ തുടര്‍ന്ന് വന്ന പ്രഡേറ്റര്‍ സീരിയസുകളില്‍ സോണി അഭിനയിച്ചിരുന്നില്ല. വാട്ടര്‍ ഹില്ലി സംവിധാനം ചെയ്ത് 1979ല്‍ പുറത്തിറങ്ങിയ ‘ദി വാരിയേര്‍സ്,’ 1982ല്‍ പുറത്തിറങ്ങിയ ’48 അവേര്‍സ്’ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ സോണിയെ ശ്രദ്ധേയനാക്കി.
ഫയര്‍വാക്കര്‍, ആക്ഷന്‍ ജാക്സണ്‍, ലോക്ക് അപ്പ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. മക്കളായ വില്യം, പ്രിസില്ല എന്നിവര്‍ക്കൊപ്പമായിരുന്നു സോണിയുടെ താമസം.
















