Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

11 ലക്ഷം രണ്ട് കോളേജുകളില്‍ മാത്രം; പരിയാരത്തിന് ബാങ്ക് ഗ്യാരണ്ടി നിര്‍ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 10:53 pm IST
in Kerala

തിരുവനന്തപുരം: ഫീസ് സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദ്ദേശിച്ച 11 ലക്ഷം രൂപ ഫീസ് സുപ്രീംകോടതിയെ സമീപിച്ച രണ്ട് കോളേജുകള്‍ക്ക് മാത്രമായി നിജപ്പെടുത്തി. അതേസമയം സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട പരിയാരം മെഡിക്കല്‍കോളേജില്‍ 35 ശതമാനം മാനേജ്‌മെന്റ് സീറ്റിലേക്ക് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയും നിര്‍ബന്ധമാക്കി.

സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്ത കോഴിക്കോട് കെഎംസിടി, എറണാകുളം ശ്രീനാരായണ എന്നിവിടങ്ങളില്‍ മാത്രമാണ് 11 ലക്ഷം ഫീസെന്ന് പ്രവേശണ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു, അഞ്ച് ലക്ഷം പണമായും ആറ് ലക്ഷം ബാങ്ക് ഗ്യാരണ്ടിയായും നല്‍കണം. ഇതേ ഫീസാണ് പരിയാരത്തിന്റെ മാനേജ്‌മെന്റ് സീറ്റിലേക്കും അനുവദിച്ചിരിക്കുന്നത്. ശേഷിക്കുന്ന സ്വകാര്യകോളേജുകളില്‍ 85 ശതമാനം സീറ്റിലും അഞ്ചു ലക്ഷമായി നിജപ്പെടുത്തി.

സര്‍ക്കാരുമായുള്ള കരാറില്‍ നിന്ന് പിന്മാറിയ പെരിന്തല്‍മണ്ണ എംഇഎസ്, കാരക്കോണം സിഎസ്‌ഐ എന്നിവ ഉള്‍പ്പെടെയുള്ള ആറ് സ്വാശ്രയ കോളേജുകളെ ഒഴിവാക്കി. ഇതോടെ അറുനൂറോളം മെഡിക്കല്‍ സീറ്റുകളില്‍ അലോട്ട്‌മെന്റ് നടത്താനായിട്ടില്ല. ഇതിന് പുറമെ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളിലെ സാമുദായിക സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റും നടത്തിയിട്ടില്ല.

സര്‍ക്കാരുമായി ഒപ്പിട്ട പ്രവേശന കരാറിലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്ത സാഹചര്യത്തിലാണ് എംഇഎസ്, കാരക്കോണം സിഎസ്‌ഐ എന്നീ കോളേജുകള്‍ കരാറില്‍ നിന്ന് പിന്മാറിയത്. വ്യവസ്ഥകള്‍ റദ്ദാക്കിയ വിധിക്കെതിരേ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് 21ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ കോളേജുകളിലേക്ക് അലോട്ട്‌മെന്റ് നടത്തുന്നത് നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവയ്‌ക്കുമെന്ന് കണ്ടാണ് ഇവയെ മാറ്റിനിര്‍ത്തിയത്. കരാറില്‍ നിന്ന് പിന്മാറുന്ന സാഹചര്യത്തില്‍ അലോട്ട്‌മെന്റ് നടത്തരുതെന്ന് ആവശ്യപ്പെട്ട് രണ്ട് കോളേജുകളും പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളേജുകളിലെ സീറ്റുകളിലേക്ക് അടുത്തഘട്ടത്തില്‍ മാത്രമായിരിക്കും അലോട്ട്‌മെന്റ്. മറ്റൊരു അലോട്ട്‌മെന്റിന് കൂടി അനുവാദം തേടി സര്‍ക്കാര്‍് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് അനുകൂലവിധി ലഭിച്ചില്ലെങ്കില്‍ സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ ഒഴിവുകള്‍ നികത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, ഫീസ് നിര്‍ണയം സംബന്ധിച്ച അന്തിമവിധി ഹൈക്കോടതിയില്‍ നിന്ന് തിങ്കളാഴ്ച ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.