Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പാടുവാനായി വന്ന മാലാഖ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 05:47 pm IST
inVaradyam

നീലവെളിച്ചത്തിന് കീഴെ നിന്ന് അവള്‍ പാടാന്‍ തുടങ്ങി, high drive into frozen waves…ആ സ്വരമാധു രിയില്‍ലയിച്ചവര്‍ ആലാപനത്തിലെ പൂര്‍ണതയില്‍ മതിമറന്ന് ആഹ്ലാ ദാരവങ്ങള്‍ ഉയര്‍ത്തി. അവരെല്ലാവരും ആ പത്തുവയസ്സുകാരിയെ വിസ്മയത്തോടെ നോക്കി. അവളുടെ പേര് ആഞ്ചലീക്ക ഹാലെ. america’s got talentഎന്ന റിയാലിറ്റി ഷോ സീസണ്‍ 12 ലെ മത്സരാര്‍ത്ഥി.

2007 ജൂലൈ 31 ന് ജനിച്ച ആഞ്ചലീക്കയുടെ സ്വദേശം അമേരിക്കയിലെ ജോര്‍ജിയയാണ്. ആഞ്ചലീക്ക അക്ഷരാര്‍ത്ഥത്തില്‍ ആര്‍ക്കും ഒരു വിസ്മയമാണ്. ഒപ്പം പ്രചോദനവും. കുട്ടിത്തമുണ്ടെങ്കിലും വേദിയില്‍ അവള്‍ പക്വതയാര്‍ന്ന ഒരു ഗായിക തന്നെ. ആരാകണമെന്ന ചോദ്യത്തിന് അടുത്ത വിറ്റ്‌നി ഹ്യൂസ്റ്റണ്‍ ആകണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടി. ആദ്യഗാനം കൊണ്ടുതന്നെ വിധികര്‍ത്താക്കളെ ഞെട്ടിച്ചു കളഞ്ഞു ആഞ്ചലീക്ക. ആ കുഞ്ഞു ശരീരത്തില്‍ നിന്ന് എങ്ങനെയാണ് ഇത്ര പവര്‍ഫുള്‍ ശബ്ദം വരുന്നതെന്ന ആശ്ചര്യമായിരുന്നു വിധികര്‍ത്താക്കള്‍ക്ക്. ഉച്ചസ്ഥായിയിലും സ്ഥിരതയോടെ പാടുന്ന ആഞ്ചലീക്ക ഇന്ന് America’s Got Talet ശ്രദ്ധാകേന്ദ്രമാണ്. ഇതൊക്കെ ഇപ്പോഴത്തെ ആഞ്ചലീക്കയുടെ വിശേഷങ്ങള്‍.

എന്നാല്‍ ആറ് വര്‍ഷം മുമ്പ് അവള്‍ കടന്നുപോന്നത് കടുത്ത പരീക്ഷണഘട്ടത്തിലൂടെയാണ്. നാലാം വയസ്സില്‍ ശ്വാസകോശത്തെ ബാധിച്ച അണുബാധയെ തുടര്‍ന്ന് വൃക്കകള്‍ രണ്ടും തകരാറിലായി. അറ്റ്‌ലാന്റയിലെ ചില്‍ഡ്രന്‍സ് ഹെല്‍ത്ത്‌കെയര്‍ ഹോസ്പിറ്റലില്‍ ജീവന്‍രക്ഷോപാധികളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൃക്ക മാറ്റിവയ്‌ക്കുക എന്നതായിരുന്നു പരിഹാരം. ജീവന്‍ തിരിച്ചുകിട്ടുമോ എന്ന് ഉറപ്പില്ലാത്ത പരീക്ഷണം എന്നും പറയാം. ഈശ്വരന്‍ അവള്‍ക്കൊപ്പമായിരുന്നു. ജീവിതത്തിലേക്ക് ആഞ്ചലീക്ക മടങ്ങി വന്നു. ആഴ്ചകളോളം ഐസിയുവിലും മറ്റുമായി 80 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം. പിന്നീടൊരിക്കലും അവളുടെ ജീവിതം പഴയതുപോലെ ദുരിതങ്ങള്‍ നിറഞ്ഞതായില്ല.

ആഞ്ചലീക്കയുടെ അവസ്ഥകണ്ട് നിസ്സഹായരായി നോക്കി നില്‍ക്കാന്‍ അവളുടെ മാതാപിതാക്കള്‍ക്ക് ആകുമായിരുന്നില്ല. മാസങ്ങള്‍ നീണ്ട പരിശോധനയ്‌ക്ക് ശേഷം അമ്മ ഇവ ബൊലാന്‍ഡോയുടെ വൃക്ക മകള്‍ക്ക് യോജിക്കുമെന്ന് കണ്ടെത്തി. സ്വന്തം ഉയിരുകൊടുത്തും മകളെ രക്ഷിക്കാന്‍ തീരുമാനിച്ച ആ അമ്മയ്‌ക്ക് മറിച്ചൊരു തീരുമാനവും എടുക്കാനുണ്ടായിരുന്നില്ല. അച്ഛന്‍ ജെയിംസ് ഹാലെയും ആ തീരുമാനത്തോട് യോജിച്ചു. 2013 സപ്തംബര്‍ 13 നായിരുന്നു വൃക്കമാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നത്. രണ്ട് വയസ്സുള്ളപ്പോഴാണ് ആഞ്ചലീക്കയ്‌ക്ക് സംഗീത വാസനയുണ്ടെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. രോഗക്കിടക്കയില്‍ നിന്നും വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കള്‍ ആഞ്ചലീക്കയ്‌ക്ക് വേണ്ടി ചെയ്തത് ഗായികയാവുകയെന്ന അവളുടെ സ്വപ്‌നത്തിന് കൂട്ടിരിക്കുകയെന്നതാണ്. അവരുടെ പരിശ്രമം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ആഞ്ചലീക്ക എന്ന പ്രതിഭ ഉണ്ടാവുമായിരുന്നില്ല.

കുഞ്ഞുനാളില്‍ തനിക്ക് നേരിട്ട ദുരിതങ്ങളുടെ തീവ്രത മനസ്സിലാക്കാന്‍ സാധിച്ചതുകൊണ്ടാവാം ഈ കുരുന്നു പ്രായത്തില്‍ തന്നെ സേവന പ്രവര്‍ത്തനങ്ങളിലും ആഞ്ചലീക്ക പങ്കാളിയാവുന്നത്. അതില്‍ അധികവും കുട്ടികളുടെ ആശുപത്രികള്‍ക്കുവേണ്ടിയാണ്.

ആരേയും വിസ്മയിപ്പിക്കാന്‍ കഴിവുള്ളവരാണ് കുട്ടികള്‍. അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോള്‍ അവര്‍ ലോകത്തിന് തന്നെ അതിശയമായി മാറും. ആഞ്ചലീക്കയെ പോലെ. നാലാം വയസ്സില്‍ ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ ആശുപത്രിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞ ആഞ്ചലീക്കയുടെ ലോകം ഇന്ന് വിശാലമാണ്. അവളുടെ സംഗീതത്തിനാവട്ടെ കാല-ദേശ ഭേദമെന്ന അതിര്‍ത്തിയുമില്ല.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

പുതിയ വാര്‍ത്തകള്‍

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.