Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിവേദിതയും അരബിന്ദോഘോഷും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 09:44 pm IST
in Samskriti

ബറോഡയില്‍വെച്ചാണ് നിവേദിത അരബിന്ദോഘോഷിനെ ആദ്യമായി കാണുന്നത്. അക്കാലത്ത് അദ്ദേഹം അധ്യാപകവൃത്തിയില്‍ വ്യാപൃതനായിരുന്നു. നിവേദിതയും അരബിന്ദനും അപരിചിതരായിരുന്നില്ല. അരബിന്ദനെ സംബന്ധിച്ച് ‘കാളി ദ മദര്‍’ എന്ന കൃതിയുടെ കര്‍ത്താവായിരുന്നു. ‘ഇന്ദുപ്രകാശ്’ എന്ന ആനുകാലിക പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനങ്ങളിലൂടെയാണ് അരബിന്ദനെക്കുറിച്ച് നിവേദിത അറിയാനിടയായത്.

ഭാരതസ്വാതന്ത്ര്യത്തിനായുള്ള സമരാഭിമുഖ്യമാണ് അരബിന്ദനെയും നിവേദിതയെയും സൗഹൃദത്തിലാക്കിയത്. ആദ്യദര്‍ശനത്തില്‍തന്നെ അരബിന്ദനോട് നിവേദിത പറഞ്ഞു:

‘താങ്കളുടെ ജന്മഭൂമിയായ ബംഗാളിന് താങ്കളെ ആവശ്യമായിരിക്കുന്നു.’ അരബിന്ദന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘സമയമായില്ല. ഞാന്‍ പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുകയാണിപ്പോള്‍.’

നിവേദിത 1903-ാമാണ്ടു മുതല്‍ വിപ്ലവസംഘടനകളുമായി ബന്ധപ്പെടുവാന്‍ തുടങ്ങി. ബംഗാളില്‍ കേന്ദ്രീകരിച്ചിരുന്ന വിപ്ലവസംഘത്തിലെ ഏറ്റവും ഉത്‌സാഹശാലിയായ യുവാവ് ബരീന്ദ്രഘോഷ് ആയിരുന്നു. ബറോഡയിലായിരുന്ന ബരീന്ദ്രനെ സഹോദരനായ അരബിന്ദോഘോഷ് തന്നെയാണ് ബംഗാളിലേക്ക് അയച്ചത്. പ്രഥമദര്‍ശനത്തില്‍ തന്നെ ബരീന്ദ്രന്‍ നിവേദിതയോട് പറഞ്ഞു: ‘നിങ്ങള്‍ ഒരു ജോണ്‍ ഒാഫ് ആര്‍ക്ക് ആണ്. നിങ്ങള്‍ ഞങ്ങള്‍ക്കു വഴികാട്ടൂ. ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ വരും. നിങ്ങള്‍ ഞങ്ങളെ ഏതുവഴിക്ക്, ഏതു കൊടിയുടെ താഴെ നയിക്കുന്നു എന്നുപോലും അറിയാതെവരും.’

ബരീന്ദ്രന്‍ ബംഗാളിലെ ഗ്രാമങ്ങളില്‍ യുവജനങ്ങളെ സംഘടിപ്പിച്ച് അവര്‍ക്കുവേണ്ട ഉദ്‌ബോധനങ്ങള്‍ നല്‍കിവന്നു. നിവേദിത ഈ സമിതികളുടെ ്രപവര്‍ത്തനങ്ങള്‍ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും സുരേന്ദ്രനാഥ ടാഗോറും സരോജാഘോഷാലും കൂടി കൊല്‍ക്കത്തക്കു സമീപം ബാലിഗഞ്ചില്‍ രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി. തുടര്‍ന്ന് ഈ സമിതികളെപ്പോലെ ഭാരതീയ വിവേകാനന്ദ സമാജങ്ങള്‍ ഭാരതമെമ്പാടും ഉണ്ടാകണമെന്ന് നിവേദിത ആഗ്രഹിച്ചു.

അടിമഭാരതത്തിന് ആയുധം എടുത്ത് യുദ്ധം ചെയ്യാന്‍ കഴിവുണ്ടായിരുന്നില്ല. സ്വാതന്ത്ര്യലാഭത്തിനായി ചെറുപ്പക്കാരായ പലരും സംഘങ്ങളായി ചേര്‍ന്ന് രഹസ്യമായി ആയുധങ്ങള്‍ ശേഖരിച്ച് യുദ്ധത്തിനു തന്നത്താനൊരുങ്ങി. ഇതിനുവേണ്ടി പല രഹസ്യസംഘടനകളും രൂപീകരിക്കപ്പെട്ടു. എല്ലാ സമിതികളുടെയും പ്രവര്‍ത്തകര്‍ നിവേദിതയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ധര്‍മ്മത്തിന്റെ പേരില്‍ യുദ്ധം ചെയ്യുന്നത് ന്യായമായും ആവശ്യവുമാണെന്ന് അവര്‍ ഗീത ഉദ്ധരിച്ച് സമര്‍ത്ഥിച്ചു.

ആരാധ്യനായ അധ്യാപകനെന്ന ഔന്നത്യത്തോടൊപ്പം ഉന്നതശീര്‍ഷനായ ഒരു എഴുത്തുകാരനെന്ന മഹത്വവും ഇതിനകം അരബിന്ദനെ തേടിയെത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളെയും കോണ്‍ഗ്രസിനുള്ളിലെ മിതവാദികളുടെ ‘പ്രാര്‍ത്ഥന പരാതി പ്രമേയം’ എന്ന നയത്തെയും ഒരേസമയം ലേഖനങ്ങളിലൂടെ അരബിന്ദന്‍ അതിശക്തമായി വിമര്‍ശിച്ചിരുന്നു.

അയര്‍ലണ്ടിലെയും ഫ്രാന്‍സിലെയും ഉദാഹരണങ്ങള്‍ എടുത്തുകാട്ടി അരബിന്ദന്‍ എഴുതി: തീയിലും ചോരയിലും കൂടിയാണ് സ്വാതന്ത്ര്യം നേടാനുള്ളത്. ഭാരതീയരെ, വിശിഷ്യ, യുവജനതയെ ആവേശഭരിതമാക്കിയ അരബിന്ദന്റെ ലേഖനങ്ങള്‍ അദ്ദേഹത്തെ ദേശീയതയുടെ പ്രവാചകനും വിപ്ലവത്തിന്റെ സേനാപതിയുമാക്കി മാറ്റി. യുവഭാരതത്തെ ആവേശഭരിതമാക്കിയ വിപ്ലവചിന്താഗതിയുടെ നായകന്‍ അരബിന്ദനാണെന്നു മനസ്സിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ അദ്ദേഹത്തെ ഇല്ലാതാക്കി സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളെ വേരോടെ പിഴുതെറിയാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്നു. അവരുടെ തന്ത്രങ്ങളില്‍നിന്നു അരബിന്ദോഘോഷിനെ രക്ഷിക്കുന്നതില്‍ നിവേദിത നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

അരബിന്ദോഘോഷ് നിവേദിതയെ അഗ്നിശിഖയെന്നാണ് വിശേഷിപ്പിച്ചത്. അഗ്നിശിഖ വിജ്ഞാനവിളക്കാണ്. ശിവനേയും കാളിയേയുംപോലെയാണ് അഗ്നി. ഒരേസമയം സര്‍ഗാത്മകവും വിനാശകരവുമാണ്. ഭീതികരവും പ്രിയംകരവുമാണ്. പ്രശസ്ത ഐറിഷ് കവി ഡബ്ല്യു. ബി. യേറ്റ്‌സ് തന്റെ പ്രശസ്തമായ ‘ദ സെക്കന്റ് കമിംഗ്’ എന്ന കവിതയില്‍ Terrible beauty is born’ ഉപയോഗിച്ചിട്ടുണ്ട്. നിവേദിത ഭയാനകമായ സൗന്ദര്യമായിരുന്നു. കവിയും വിപ്ലവകാരിയും സര്‍വോപരി യോഗിയുമായിത്തീര്‍ന്ന അരബിന്ദോഘോഷിന് നിവേദിതയെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞതിലൊട്ടും അദ്ഭുതമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.