തിരുവനന്തപുരം: ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് മുമ്പ് എല്ലാ വിദ്യാലയങ്ങളിലും മനുഷ്യാവകാശ സംരക്ഷണ ക്ലബുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചു.
കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസിന്റെ അധ്യക്ഷതയില്‍ വിളിച്ചു കൂട്ടിയ വകുപ്പുമേധാവികളുടെ യോഗത്തിലാണ് തീരുമാനം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മനുഷ്യാവകാശ സംരക്ഷണ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നു.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ക്ലബ് രൂപീകരിക്കും. ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്. വിദ്യാര്‍ഥികള്‍ക്ക് പുറമേ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും മനുഷ്യാവകാശ സംരക്ഷണപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവബോധം നല്‍കാനും യോഗം തീരുമാനിച്ചു.
















