പത്തനാപുരം: മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. വണ്ടിപെരിയാര്‍ മാങ്കൂലാര്‍ സ്വദേശി മുജീബ് (27) ആണ് അറസ്റ്റിലായത്. പത്തനാപുരം ഇടത്തറ മിസ് ബാഹുല്‍ ഹുദാ അറബിക് കോളേജിലെ അദ്ധ്യാപകനാണ് മുജീബ്. തലച്ചിറ സ്വദേശിയായ പതിമൂന്ന് വയസുകാരനാണ് മര്‍ദ്ദനമേറ്റത്.
രണ്ട് വര്‍ഷം മുമ്പാണ് മുജീബ് അറബി കോളേജിലെ അദ്ധ്യാപകനായി എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇയാള്‍ കുട്ടിയെ ചൂരലിന് മര്‍ദ്ദിച്ചത്. രണ്ട് കാലുകളിലും ശരീരത്തും അടിയേറ്റ പാടുകള്‍ ഉണ്ട്.
അടുത്ത ദിവസം രാവിലെ വിദ്യാര്‍ത്ഥി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി. തുടര്‍ന്ന് പോലീസുകരാണ് വീട്ടില്‍ വിവരമറിയിച്ചത്. മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
തുടര്‍ന്ന് മുജീബിനെ ഇടത്തറയില്‍ നിന്ന് എസ്‌ഐ അബ്ദുള്‍ മനാഫിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് ശേഷം മാതാവിനൊപ്പം വിട്ടയച്ചു.
















