പ്രവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനം ഗുരുവായൂരില്‍ ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
ഗുരുവായൂര്‍: പ്രവാസി ക്ഷേമസമിതി പ്രഥമ സംസ്ഥാന സമ്മേളനം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണെന്നും മടങ്ങിയെത്തുന്ന പ്രവാസികളെ സംരക്ഷിക്കാനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രവാസി ഭാരതീയരുടെ ക്ഷേമത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോന്‍, ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍.മോഹനന്‍, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി.നിവേദിത, കെ.ജി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആദ്യകാല പ്രവര്‍ത്തകന്‍ ഗോപാലന്‍ രാവിലെ പതാക ഉയര്‍ത്തി. സമാപനസമ്മേളനം പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഭാരത്മാതാ പൂജ, രക്ഷാബന്ധന്‍ എന്നിവയും നടന്നു.
















