Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗര്‍വ്വഭംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 08:52 pm IST
in Samskriti

 

മടക്കയാത്രയില്‍ ഹനുമാന് ഒരു തടസവും ഏല്‌ക്കേണ്ടിവന്നില്ല. അങ്ങോട്ടുപോവുമ്പോള്‍, ഈ നൂറുയോജന താങ്ങാന്‍ തനിയ്‌ക്കാവുമോ എന്ന ആശങ്ക മനസ്സിലുണ്ടായിരുന്നു. തിരിച്ചുവരുമ്പോള്‍, തനിയ്‌ക്കതിനാവും എന്ന ആത്മവിശ്വാസമായിരുന്നു. ആ ആത്മവിശ്വാസം അതിരുകടന്നു.ഒരുകഥകേട്ടിട്ടുണ്ട്. മുത്തശ്ശി തുടങ്ങി. ഹനുമാന്‍ പുറപ്പെടുമ്പോള്‍, സമുദ്രത്തിനക്കരെ എത്തുന്നതിനുമുന്നേ തിരിഞ്ഞു നോക്കരുതെന്ന സീതാദേവി മുന്നറിയിപ്പുനല്‍കിയിരുന്നു.

സമുദ്രം തരണം ചെയ്യുമ്പോള്‍, ജ്വലിച്ചുകൊണ്ടിരുന്ന ലങ്കയിലെ അഗ്നിതന്നെ പിന്തുടരുന്നുണ്ടെന്ന ഹനുമാനു തോന്നി, ഓര്‍ക്കാതെ തിരിഞ്ഞുനോക്കി. അന്നേരം മുഖം പൊത്തിപ്പോയത്രേ-‘പാശ്ചാത്യ വൃത്താന്തത്തിലാണ് ഈ കഥ’ മുത്തശ്ശന്‍ പറഞ്ഞു. പൊള്ളലേറ്റ ഹനുമാന്‍ ഗര്‍ജിച്ചു. അപ്പോള്‍ വായുപുത്രന്‍ കരയോടടുക്കുകയായിരുന്നു.

ആഴിക്കരയില്‍ കണ്ണിമയ്‌ക്കാതെ കാറ്റിന്‍മകന്റെ വരവും കാത്തിരിക്കുകയായിരുന്നു വാനരസംഘത്തിന്റെ ചെവികളില്‍ ആ ഗര്‍ജ്ജനം മുഴങ്ങി. ജ്ഞാനവൃദ്ധനായ ജാംബവാന്‍ പറഞ്ഞു. ‘സംശയിക്കേണ്ട, വായുപുത്രന്‍ തന്നെയാണ് ദൗത്യം വിജയംകണ്ടലക്ഷണമാണ്… അപ്പോഴെയ്‌ക്കും മഹേന്ദ്രാചലത്തിന്റെ നെറുക ഹനുമാന്റെ ദൃഷ്ടിയില്‍പ്പെട്ടു. ഹനുമാന്‍ ഒരുവട്ടം കൂടി ഗര്‍ജിച്ചു. അത് ആഹ്ലാദത്തള്ളിച്ചയിലായിരുന്നു. ഗിരിശിഖരത്തില്‍ നിന്നുറവകൊള്ളുന്ന മഹാനദിയുടെ കരയില്‍ നില്‍ക്കുന്ന ദേവതാരുവിന്റെ ശിഖരത്തിലാണ് വായുപുത്രന്‍ ഇറങ്ങിയത്. അതിനകം എല്ലാ വാനരന്മാരും നദിക്കരയിലെത്തിയിരുന്നു. എല്ലാവരോടുമായി മാരുതി പറഞ്ഞു. കണ്ടൂ ദേവിയെ…അതുകേട്ട വാനരപ്പട ആനന്ദസാഗരത്തിലാറാടി.

ഹനുമാന്‍ കൂട്ടുകാരോട് ലങ്കായാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വിവരങ്ങള്‍ പറഞ്ഞുകേള്‍പ്പിച്ചു. ജാംബവാന്‍ പറഞ്ഞു. ‘മാരുതേ, നിനക്കുമാത്രമേ ഇതിനാവൂ എന്നു നീ തെളിയിച്ചിരിക്കുന്നു. അതുകേട്ടപ്പോള്‍ ഹനുമാനില്‍ അഹങ്കാരം മുഴുത്തു. ഇത്രത്തോളം തന്നെ കൊണ്ടുസാധിച്ചല്ലോ. എനിക്കൊന്നു തോന്നുന്നു. നമുക്ക് ദേവിയോടുകൂടി ശ്രീരാമസ്വാമിയേയും ലക്ഷ്മണകുമാരനേയും രാജാസുഗ്രീവനേയും കാണാമെന്നു വെച്ചാലോ? അനുഭവം കൊണ്ടുപറയുകയാണ്. എനിക്ക് രാവണനെ നിഷ്പ്രയാസം വകവരുത്താനാവും-നനുത്ത ചിരിയോടെ ജാംബവാന്‍ പറഞ്ഞു. പറയുപുത്രാ, നിന്നെ ലങ്കയിലേയ്‌ക്കയച്ചത് ദേവി എവിടെയാണെന്നു കണ്ടുപിടിക്കാനല്ലേ? അക്കാര്യം നീ നിര്‍വഹിച്ചു. ആ വര്‍ത്തമാനം സ്വാമിയെ അറിയിക്കയല്ലേ ഉത്തമം? മറിച്ചു പറയാന്‍ വായുപുത്രനായില്ല.’വായുപുത്രന്റെ അഹങ്കാരം തീര്‍ത്തും ശമിച്ചത് ശ്രീരാമന്റെ തന്നെ ഇടപെടല്‍കൊണ്ടാണെന്ന ഒരു കഥ ആനന്ദരാമായണത്തിലില്ലേ? മുത്തശ്ശി ആരാഞ്ഞു.’ഉവ്വ്’ മുത്തശ്ശന്‍ ആ കഥയിലേയ്‌ക്കുതിരിഞ്ഞു.

‘സമുദ്രം തരണം ചെയ്ത് ഹനുമാന്‍ വന്നിറങ്ങിയത് സമുദ്രതീരത്താണ്. വാനരന്മാര്‍ മാഹേന്ദ്രാചലത്തില്‍ കാത്തിരിക്കയായിരുന്നു. അവരുടെ അരികെയെത്താന്‍ വായുപുത്രന്‍ ഒരുങ്ങി. വല്ലാത്തദാഹം. ഒട്ടകലെ ഒരു പര്‍ണശാലകണ്ടു. അവിടെ ഒരു മുനി ധ്യാനം കൊണ്ടിരിക്കുന്നു. ദാഹിക്കുന്നു എന്നു പറഞ്ഞനേരം, മുനി ആംഗ്യംകൊണ്ട് ജലാശയത്തിലേയ്‌ക്കുള്ള വഴികാട്ടിക്കൊടുത്തു. അന്നേരം ഹനുമാന്‍ തന്റെ കയ്യിലിരുന്ന ദേവിതന്നേല്പിച്ച ചൂഡാരത്‌നം മുനിയുടെ അരികെവെച്ചു, ദാഹം തീര്‍ക്കാന്‍ പോയി. ആസമയം ഒരു വാനരന്‍ വന്ന് ആചൂഡാമണി മുനിയുടെ അരികിലുള്ള കമണ്ഡലുവിലിട്ടു. ഹനുമാന്‍ ദാഹം തീര്‍ത്തു വന്നനേരം ചൂഡാമണി തിരക്കി. മുനിയപ്പോള്‍ ആ കമണ്ഡലു ചൂണ്ടിക്കാട്ടി. ഹനുമാന്‍ നോക്കുമ്പോള്‍, അതില്‍ ഒട്ടേറെ ചൂഡാമണികള്‍. ഇതിലേതാണ് ദേവിയുടേത് എന്നു തിരിക്കിയപ്പോള്‍ മുനിപറഞ്ഞു. തനിക്കുമുമ്പേ എത്രയോ ഹനുമാന്മാര്‍ ദേവിയെ കണ്ട വാര്‍ത്ത ശ്രീരാമനെ അറിയിച്ചിരിക്കുന്നു. അവര്‍ കൊണ്ടുവന്നിട്ട ചൂഡാമണികളാണിത്…ഹനുമാന്‍ ഗര്‍വില്‍നിന്നു തീര്‍ത്തും മോചിതനായി.

ഈ കഥ വായുപുത്രന്‍ രാമന്റരികെ പറഞ്ഞപ്പോള്‍, സീതാപതിചിരിച്ചുകൊണ്ടുപറഞ്ഞുവത്രേ. മയൈവ ദര്‍ശിതം മാര്‍ഗേകൗതുകം മുനിരൂപിണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.