Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ വിമാനത്താവളം: കാത്തിരിപ്പു നീളും: ഉദ്ഘാടനപ്പറക്കല്‍ അടുത്തവര്‍ഷം അവസാനം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 05:34 pm IST
in Kannur

കണ്ണൂര്‍:കണ്ണൂര്‍ വിമാനത്താവളത്തിന്റെ വാണിജ്യാടിസ്ഥാനത്തിനുള്ള പ്രവര്‍ത്തനത്തിന് ഇനിയും ഒരുവര്‍ഷത്തിലേറെ കാത്തിരിക്കണമെന്ന് കിയാല്‍. 2018 സെപ്റ്റംബറില്‍ മാത്രമേ വിമാനത്താവളം സജ്ജമാകൂവെന്നാണ് കഴിഞ്ഞ ദിവസം കിയാല്‍ (കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി) അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

അടുത്തമാസം കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വ്യോമയാനസെക്രട്ടറിയുടെ സാന്നിധ്യത്തില്‍ യോഗവും ചേര്‍ന്നിരുന്നു. എന്നാല്‍ നിര്‍മാണസ്ഥിതിയെക്കുറിച്ച് ധാരണയില്ലാതെ പ്രഖ്യാപനം നടത്തുകയായിരുന്നു. വിമാനത്താവള നിര്‍മ്മാണത്തിന്റെ വേഗം ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇഴയുകയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൃത്യമായി മുഴുവന്‍ പണിയും തീര്‍ത്ത് അടുത്ത സെപ്റ്റംബറില്‍ വിമാനത്താവളം തുറക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് കിയാല്‍ അധികൃതരുടെ വാദം. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് പരീക്ഷണപ്പറക്കല്‍ നടത്തിയത് ഏറെ വിവാദമായിരുന്നു.

വിമാനത്താവളത്തിന് ഒമ്പത് അനുമതികള്‍ കൂടി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇനിയും ലഭിക്കാനുണ്ട്. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ നിര്‍മാണത്തിന്റേതടക്കം പ്രധാന പണികളെല്ലാം 86 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. എയറോ ഡ്രോം ലൈസന്‍സ്, കസ്റ്റംസുമായുള്ള ധാരണാപത്രം ഒപ്പുവെക്കല്‍, കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍നിന്നുള്ള വയര്‍ലെസ് പ്ലാനിങ് ആന്‍ഡ് കോ ഓര്‍ഡിനേഷന്‍ ക്ലിയറന്‍സ്, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ക്ലിയറന്‍സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയില്‍ സെക്യൂരിറ്റി ഫോഴ്‌സുമായുള്ള ധാരണാപത്രം ഒപ്പുവെക്കല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍നിന്ന് എയര്‍ലൈനുകള്‍ക്കുള്ള അനുമതി, എമിഗ്രേഷന്‍ വകുപ്പുമായുള്ള ധാരണാപത്രം, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് വിമാനത്താവള പ്രവര്‍ത്തനത്തിനുള്ള അനുമതി, എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബറേഷന്‍ ആന്‍ഡ് ഐ.എല്‍.എസ്. പ്രൊസീജിയര്‍ എന്നിവയാണ് ഇനി കിട്ടാനുള്ള അനുമതികള്‍.

പണി മുഴുവന്‍ പൂര്‍ത്തിയാക്കി വിമാനത്താവളം പ്രവര്‍ത്തനസജ്ജമായാല്‍ മാത്രമേ ഇതില്‍ പലതും ലഭിക്കുകയുള്ളൂ. പ്രത്യേകിച്ച് സിവില്‍ ഏവിയേഷനില്‍ നിന്നുള്ളവ. പാസഞ്ചര്‍ ടെര്‍മിനലിന്റെ പണിയും അനുബന്ധ പ്രവൃത്തികളുമാണ് പ്രധാനമായും ബാക്കിയുള്ളത്.

എയര്‍ട്രാഫിക് കണ്‍ട്രോള്‍, അകത്തും പുറത്തുമുള്ള ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, സുരക്ഷാക്രമീകരണങ്ങള്‍ എന്നിവയൊക്കെയാണ് ഇതിന്റെ ഭാഗമായി വരുന്നത്. റണ്‍വേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ 94 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കാര്‍ഗോ കോപ്ലക്‌സ് നിര്‍മാണം, വാണിജ്യ സ്ഥാപനങ്ങള്‍ അനുവദിക്കല്‍, ഹോട്ടല്‍ കാറ്ററിങ് സര്‍വീസ്, വാഹനങ്ങളുടെ പാര്‍ക്കിങ് സംവിധാനം, ബഗേജ് ട്രോളി സംവിധാനം എന്നിവയെല്ലാം ഇനി സജ്ജീകരിക്കേണ്ടതായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

Kerala

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Main Article

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

India

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

പുതിയ വാര്‍ത്തകള്‍

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.