Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാടും നഗരവും കണ്ടു ഹനുമാന്‍ ഭഗവത് സന്നിധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2017, 08:57 am IST
inSamskriti

 

ബ്രഹ്മാസ്ത്ര ബന്ധനം തന്നെ അധികനേരം ബാധിക്കില്ലെന്ന് ഹനുമാനറിയാം. തനിക്ക് ബ്രഹ്മദേവന്റെ അനുഗ്രഹമുണ്ട്. ഇത് ഒരു അവസരമാണ്. രാവണന്റെ സദസിലെത്തി രാവണന്റെ മുന്നിലിരുന്ന് ശ്രീരാമദൗത്യമറിയിക്കാനുള്ള ഒരവസരമാണിത്.

ബ്രഹ്മാസ്ത്ര ബന്ധനമേല്‍പിച്ച് ഇന്ദ്രജിത് മാറി വിശ്രമിക്കുന്ന സമയത്താണ് മറ്റു രാക്ഷസര്‍ കയറും മറ്റും കൊണ്ടു വന്ന് ഹനുമാനെ വീണ്ടും ബന്ധിക്കുന്നത്. ഇന്ദ്രജിത് സ്വല്‍പ നേരത്തിനു ശേഷം വന്നു നോക്കിയപ്പോള്‍ ഈ പാശബന്ധനം കണ്ട് നഷ്ടചിത്തനായി. ബ്രഹ്മാസ്ത്ര ബന്ധനത്തിന്റെ മീതെ മറ്റൊരു ബന്ധനം വന്നാല്‍ ബ്രഹ്മാസ്ത്ര ബന്ധനം താനേ അഴിയുമെന്ന് ഇന്ദ്രജിത്തിനറിയാം. തന്റെ കര്‍മം ഫലശൂന്യമായതു കണ്ട് ഇന്ദ്രജിത് നിരാശനായി. ബ്രഹ്മാസ്ത്ര ബന്ധനത്തില്‍ നിന്നു പോലും മോചിതനായ ഹനുമാനെ ഇനി ഒരു തരത്തിലും ജയിക്കാനോ ബന്ധിക്കാനോ വധിക്കാനോ സാധ്യമല്ലെന്ന തിരിച്ചറിവ് ഇന്ദ്രജിത്തിനുണ്ട്.

രാവണന്റെ മുന്നിലെത്തിയ ഹനുമാനെ രാവണനിയോഗത്താല്‍ പ്രഹസ്തന്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ ശ്രീരാമകാര്യത്തിനായി സുഗ്രീവ ദൂതനായി വന്നതാണെന്ന വിവരം ഹനുമാന്‍ അറിയിച്ചു. തെറ്റുകള്‍ ഏറ്റു പറഞ്ഞ് ശ്രീരാമനെ ആശ്രയിക്കാനുള്ള ഹനുമാന്റെ ഉപദേശത്തെ രാവണന്‍ തള്ളിക്കളഞ്ഞു. കോപാക്രോശത്താല്‍ ഹനുമാനെ വധിക്കാന്‍ കല്‍പിച്ചെങ്കിലും ദൂതവധം നിഷിദ്ധമെന്ന വിഭീഷണ ഉപദേശം ചെവിക്കൊണ്ടു. വാലില്‍ തുണി ചുറ്റി തീ കൊളുത്തി പട്ടണ പ്രദക്ഷിണം നടത്താന്‍ രാവണന്‍ കല്‍പിച്ചു.

ഹനുമാന്‍ സന്തോഷിച്ചു. അഗ്നിതന്നെ വേദനിപ്പിക്കില്ല. രാത്രി ലങ്ക്‌യില്‍ വന്ന താന്‍ ലങ്കാനഗരം മുഴുവന്‍ ശരിക്കു കണ്ടില്ല. ഇപ്പോള്‍ പകല്‍ നഗര പ്രദക്ഷിണം രാവണ കല്‍പനയാല്‍ ലഭിച്ചു. നഗരത്തിലെ എല്ലാ പ്രദേശങ്ങളെക്കുറിച്ചും ശരിക്കു കണ്ടു മനസിലാക്കാനുള്ള അവസരം വന്നിരിക്കുന്നു.

നഗരം ചുറ്റിക്കണ്ടശേഷം ഹനുമാന്‍ ശരീരം ചെറുതാക്കിയതോടെ വാലില്‍ ചുറ്റിയ തുണികളെല്ലാം അഴിഞ്ഞു. തുടര്‍ന്ന് ഹനുമാന്‍ വലിയ കെട്ടിടങ്ങളുടെ മുകളിലേക്ക് കുതറിച്ചാടി. അവക്കെല്ലാം തീ പിടിച്ചു. ഇങ്ങിനെ ലങ്കാനഗരം മുഴുവന്‍ അഗ്നിക്കിരയാക്കി. പെട്ടെന്നാണ് ഹനുമാന്‍ അശോക വനത്തെയും സീതാദേവിയെയും ഓര്‍ത്തത്. വാനര ചാപല്യത്തെയോര്‍ത്ത് ഹനുമാന്‍ സ്വയം പരിതപിച്ചു.

എന്നാല്‍ ഹനുമാന് വേണ്ടി പ്രാര്‍ത്ഥനാനിരതയായ സീത അവിടുത്തെ അന്തരീക്ഷത്തെ ശീതളമാക്കിയിരുന്നു. തുടര്‍ന്ന് ഹനുമാന്‍ സീതയെക്കണ്ട് അനുമതി വാങ്ങി സമുദ്ര തരണം ചെയ്ത് മറ്റു വാനരന്മാരോടൊപ്പം ചേര്‍ന്നു.

സീതാവൃത്താന്തങ്ങളറിഞ്ഞ് ഉടന്‍ ലങ്കയെ ആക്രമിക്കാലന്‍ അംഗദന്‍ നിര്‍ദേശിച്ചുവെങ്കിലും ജാംബവാന്റെ ഉപദേശാനുസൃതം പിന്മാറി. തുടര്‍ന്ന് ശ്രീരാമ സന്നിധിയിലേക്കുള്ള പ്രയാണം പൂര്‍ത്തിയാക്കി. ഭഗവത് സന്നിധിയിലെത്തുന്നതാണല്ലോ എല്ലാ യാത്രയുടേയും പൂര്‍ത്തീകരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.