തിരുവനന്തപുരം: മലയാളികളുടെ സാംസ്‌കാരിക ഉത്സവമായ ഓണാഘോഷ സമയത്ത് പരീക്ഷ നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിച്ച് പരീക്ഷ പുനഃക്രമീകരിക്കണമെന്ന് എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെ.രാഗേഷ് ആവശ്യപ്പെട്ടു.
ഓണത്തിന്റ സന്ദേശം പുതുതലമുറയ്‌ക്ക് ലഭിക്കുന്നത് ഇല്ലാതാക്കാനും അതിലൂടെ സാംസ്‌കാരികമായി പുതുതലമുറയെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. കഴിഞ്ഞ വര്‍ഷവും സമാനരീതിയില്‍ ഇതുപോലുള്ള സര്‍ക്കുലര്‍ ഇറക്കി സര്‍ക്കാര്‍ ഓണത്തിന്റെ മഹിമ കെടുത്തിയിരുന്നു.
21 മുതല്‍ 31 വരെ നടത്താന്‍ തീരുമാനിച്ച പരീക്ഷ ഓണാഘോഷം സംഘടിപ്പിക്കാനുള്ള ദിവസം നല്‍കി പുനഃക്രമീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നു രാഗേഷ് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
















