കണ്ണൂര്‍:അഴീക്കല്‍ തുറമുഖത്ത് നിന്ന് ഡ്രഡ്ജിംഗിലൂടെ ലഭിക്കുന്ന മണല്‍ ഓണ്‍ലൈന്‍ മുഖേന ബുക്ക് ചെയ്യുന്നതിന് കെട്ടിട ഉടമകള്‍ നല്‍കുന്ന അപേക്ഷ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടുള്ളതായിരിക്കണമെന്ന് സീനിയര്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ംംം.ുീൃശേിളീ.രറശ.േീൃഴ വഴി ഇതിനകം ലഭിച്ച പല അപേക്ഷകളും ന്യൂനതകള്‍ കാരണം നിരസിക്കപ്പെട്ട സാഹചര്യത്തിലാണിത്.
മണല്‍ ബുക്ക് ചെയ്യുമ്പോള്‍ അപേക്ഷകന്റെ പേരിലുള്ള ബില്‍ഡിംഗ് പെര്‍മിറ്റ്/കെട്ടിട നികുതി രശീതി, ആധാര്‍ കാര്‍ഡ്/വോട്ടര്‍ തിരിച്ചരിയല്‍ കാര്‍ഡ് ഇവയുടെ അസ്സല്‍ കൈവശമുള്ളവര്‍ അവ അപ്‌ലോഡ് ചെയ്യുന്നതിന് ഒറിജിനല്‍ തന്നെ ഉപയോഗിക്കണം. അസ്സല്‍ ബില്‍ഡിംഗ് പെര്‍മിറ്റ് കൈവശമില്ലാത്തവര്‍ പഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് അപ്‌ലോഡ് ചെയ്യാം. പെര്‍മിറ്റ് ബാങ്കുകളില്‍ സമര്‍പ്പിച്ചവര്‍ ഇക്കാര്യം വ്യക്തമാക്കി ബന്ധപ്പെട്ട ബാങ്ക് മാനേജരില്‍ നിന്നുള്ള സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്താല്‍ മതി. ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ കാലാവധി കഴിയാത്തതായിരിക്കണം.
അപേക്ഷയോടൊപ്പം കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ കൃത്യമായി രേഖപ്പെടുത്തണം. പഴയ കെട്ടിടത്തോടൊപ്പം കൂട്ടി എടുക്കുന്നതാണെങ്കില്‍ നിലവിലുള്ള പ്ലിന്ത് ഏരിയ ഒഴിവാക്കണം. ഏറ്റവും അവസാനത്തെ കെട്ടിട നികുതി രശീതിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡുകളുടെ രണ്ട് പുറവും അപ്‌ലോഡ് ചെയ്യണം. പെര്‍മിറ്റിലുള്ളതു പ്രകാരം മണല്‍ ഇറക്കുന്നതിനുള്ള സ്ഥലം പ്രത്യേകം രേഖപ്പെടുത്തണം. ഇംഗ്ലീഷ് വലിയ അക്ഷരത്തിലാണ് അപേക്ഷകന്റെ പേര് പൂരിപ്പിക്കേണ്ടത്. പുതിയ കെട്ടിടങ്ങള്‍ക്ക് 100 ടണ്‍ വരെയും അറ്റകുറ്റപ്പണികള്‍ക്ക് ഏഴ് ടണ്‍ വരെയുമാണ് മണല്‍ ലഭിക്കുക.
















