ന്യൂദല്‍ഹി: ഫിഫ ലോക റാങ്കിങ്ങില്‍ ഇന്ത്യ ഒരുസ്ഥാനം പിന്നോക്കം പോയി. കഴിഞ്ഞമാസം ഈ അടുത്തകാലത്തെ ഏറ്റവും മികച്ച 96-ാം റാങ്കിലെത്തിയ ഇന്ത്യ പുതിയ റാങ്കിങ്ങില്‍ 97-ാം സ്ഥാനത്തേയ്‌ക്ക് പിന്തളളപ്പെട്ടു.
കോണ്‍കാകാഫ് സ്വര്‍ണകപ്പില്‍ മികച്ച പ്രകടനം കാഴ്‌വെച്ച കാനഡ അഞ്ചുസ്ഥാനം മുന്നില്‍ കയറി 95-ാം സ്ഥാനത്തെത്തി.ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണ്. ഇറാനാണ് മുന്നില്‍.
ബ്രസീല്‍ ജര്‍മനിയില്‍ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്തു. അര്‍ജന്റീന, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട് എന്നിവയാണ് യഥാക്രമം മൂന്ന്, നാല് , അഞ്ച് സ്ഥാനങ്ങളില്‍.
















