തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ ഓണത്തിന് മുമ്പ് 1050 തൊഴിലാളികളെ നിയമിക്കാന്‍ തീരുമാനിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ അറിയിച്ചു.
കോര്‍പ്പറേഷനില്‍ ഇതിനകം 10,626 പേര്‍ക്കും കാപ്പെക്‌സില്‍ 3,893 പേര്‍ക്കും 215 സ്റ്റാഫ് അംഗങ്ങള്‍ക്കും തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്.
തോട്ടണ്ടി ഉത്പ്പാദക രാജ്യങ്ങളില്‍ നിന്നു നേരിട്ട് തോട്ടണ്ടി സംഭരിക്കുന്നതിനും സര്‍ക്കാര്‍ – സര്‍ക്കാരിതര ഫാക്ടറികള്‍ക്കും കമ്പനികള്‍ക്കും നേരിട്ട് വിതരണം ചെയ്യുന്നതിനുമായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ കേരള കാഷ്യൂബോര്‍ഡ് ലിമിറ്റഡ് രൂപവത്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
















