തിരുവനന്തപുരം: കെഎസ്ടിപി പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ആശങ്കയില്ലെന്ന് മന്ത്രി ജി.സുധാകരന്. പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. പദ്ധതിക്കുള്ള ലോകബാങ്ക് സഹായം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും സര്‍ക്കാരിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ടിപി പദ്ധതി പ്രകാരം നടപ്പാക്കിയ തൊടുപുഴ-പൊന്‍കുന്നം റോഡ് വികസനത്തിന് 40 കോടിയുടെയും തിരുവല്ല ബൈപ്പാസിന് 30 കോടിയുടെയും അഴിമതിയുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെന്‍്ഡ് ചെയ്തിട്ടുണ്ട്. ഈ രണ്ടു പദ്ധതികളും 2018ലും കെഎസ്ടിപി പദ്ധതി പ്രകാരമുള്ള മറ്റ് എട്ട് പദ്ധതികള്‍ ഈ വര്‍ഷം അവസാനവും പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: