അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേൽ വിജയിച്ചതിനു പിന്നാലെ എട്ട് എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കി. പട്ടേലിനെതിരെ വോട്ട് ചെയ്തെന്ന് ആരോപിച്ചാണ് എട്ട് പേരെയും കോൺഗ്രസ് പുറത്താക്കിയത്.
മുതിർന്ന കോൺഗ്രസ് നേതാവായ ശങ്കർസിങ് വഖേല മകൻ മഹേന്ദ്രസിങ് വഖേല എന്നിവർ പുറത്താക്കിയ എംഎൽഎമാരിൽ ഉൾപ്പെടുന്നു. തെരഞ്ഞെടുപ്പിനു ശേഷം താൻ പട്ടേലിനു വോട്ട് ചെയ്തിട്ടില്ലെന്ന് വഖേല പരസ്യമായി പറഞ്ഞിരുന്നു. പട്ടേൽ 40 സീറ്റുകൾ പോലും നേടില്ല. കോൺഗ്രസിൽ ഉള്ളവർ പോലും പട്ടേലിന് വോട്ട് ചെയ്യാൻ മടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
















