Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാ അര്‍ത്ഥത്തിലും സുന്ദര കാണ്ഡം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 09:54 am IST
in Samskriti

സുന്ദര കാണ്ഡം. രാമായണത്തിലെ ഏറ്റവും സുന്ദരമായ ഭാഗം. മൂലപ്രകൃതിക്ക് പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരന്‍ ശ്രീഹരി തന്നെ. ഭക്തിയാല്‍ ശ്രീഹരിയുമായി താദാത്മ്യം പ്രാപിച്ച സുന്ദരനായ ഹരി തെന്നയാണ് ശ്രീഹനുമാന്‍. ശ്രീരാമദൂതനായി ലങ്കയിലേക്കു ചാടിയ ഹനുമാന്‍ നടത്തിയ കൃത്യനിര്‍വഹണവും ലീലകളും തന്നെയാണ് സുന്ദര കാണ്ഡത്തിലെ പ്രതിപാദ്യം. സുന്ദരന്‍ എന്ന പദത്തിന് വാനരന്‍ എന്നും ദൂതന്‍ എന്നും സുന്ദരമുള്ളവന്‍ എന്നും നല്ല നരന്‍ എന്നുമെല്ലാം അര്‍ഥമുണ്ട്. എല്ലാ അര്‍ഥത്തിലും സുന്ദരമായതും അര്‍ഥവത്തുമായ ഭാഗമാണ് സുന്ദര കാണ്ഡം.

ഭൂതകൃത്യം ഉത്തമരീതിയില്‍ നിര്‍വഹിച്ചവനാണ് ഹനുമദ് സ്വാമി. ലങ്കയിലേക്കുള്ള ചാട്ടത്തിനിടയിലുണ്ടായ എല്ലാ തടസങ്ങളേയും ഹനുമാന്‍ തന്മയത്വത്തോടെ തരണം ചെയ്തു.

ലങ്കാ പ്രവേശന സമയത്ത് മുന്നില്‍ തടസമായി വന്ന ലങ്കാലക്ഷ്മിയെ സ്‌നേഹ ബഹുമാനാദികളോടെ തന്നെ ചെറുതായൊന്നടിച്ച് ആ തടസവും മാറ്റി. ഈ ചെറിയ അടിയേറ്റു വീണ ലങ്കാലക്ഷ്മി ഹനുമാന് അനുവാദം നല്‍കിക്കൊണ്ട് വിടവാങ്ങി.

രാത്രി മുഴുവന്‍ രാജധാനിയിലും പരിസരത്തും സീതാന്വേഷണം നടത്തിയ ഹനുമാന്‍ ഒടുവില്‍ അശോക വനത്തില്‍ സീതാസാന്നിധ്യം തിരിച്ചറിഞ്ഞു. സീതയില്‍ വിശ്വാസം വരുത്തുംവിധത്തില്‍ അവസരം കാത്തു വൃക്ഷശിഖിരത്തില്‍ കഴിഞ്ഞ് രാമകഥകള്‍ അവതരിപ്പിച്ച് ബോധ്യപ്പെടുത്തി.

ദൂതനായി വന്ന താന്‍ സീതാദര്‍ശനം ഒളിവില്‍ നടത്തിപ്പോയതുകൊണ്ടായില്ലാ എന്നായിരുന്നു ഹനുമാന്റെ ചിന്ത. തന്റെ വരവ് ലങ്കാതിപതിയെ അറിയിക്കണം. ലങ്കയിലെ എല്ലാ സജ്ജീകരണങ്ങളെക്കുറിച്ചും പഠിക്കണം. അതിന് ചതുരുപായങ്ങളുമാകാമെങ്കിലും രാക്ഷസന്മാരില്‍ സാമം ഏല്‍ക്കില്ല. ഐശ്വര്യപ്രമത്തന്മാരില്‍ ദാനവും പറ്റില്ല. ശക്തന്മാരായതുകൊണ്ട് ഭേദമാര്‍ഗവും എളുപ്പം പ്രായോഗികമല്ല. ദണ്ഡ മാര്‍ഗം തന്നെ ഉത്തമമെന്നു നിശ്ചയിച്ച് ഉദ്യാനഭംഗം നടത്തി. പഞ്ച സേനാധിപന്മാരെയും വധിച്ച് രാവണ നന്ദനനായ അക്ഷ കുമാരനെയും പൊക്കിയെറിഞ്ഞു. ബാലനായ അക്ഷ കുമാരന്റെ ശൗര്യത്തില്‍ ബഹുമാനം തോന്നിയെങ്കിലും നിമിഷം പ്രതി ശക്തനായി മാറുന്ന അവനെ നിഗ്രഹിച്ചാലെ ശത്രു വിജയം എളുപ്പമാകൂ എന്നു തിരിച്ചറിഞ്ഞ ഹനുമാന്‍ രാവണന് ഏല്‍പ്പിക്കാനാവുമെന്ന ഉത്തമ പ്രഹരമായും അക്ഷ കുമാര നിഗ്രഹത്തെ പ്രാവര്‍ത്തികമാക്കി.

പ്രതിപക്ഷ ബഹുമാനം മൂലം അക്ഷ കുമാരന്റെ കാലുപിടിച്ച് ശത്രുതാ ബോധത്തോടെ പൊക്കി ചുഴറ്റിയെറിയുകയായിരുന്നു.

തുടര്‍ന്നു ഹനുമാനുമായി യുദ്ധത്തിനു വന്ന ഇന്ദ്രജിത് ദിവ്യാസ്ത്രങ്ങള്‍ പലതും പ്രയോഗിച്ചിട്ടും ഹനുമാനില്‍ അതൊന്നും ഏല്‍ക്കുന്നില്ലാ എന്നു കണ്ടു. ഇവന്‍ അവധ്യനാണെന്നു മനസിലാക്കിയ ഇന്ദ്രജിത് ബ്രഹ്മാസ്ത്രം കൊണ്ടു ബന്ധിക്കാന്‍ തീരുമാനിച്ചു. അസ്ത്രം ജപിക്കുന്നതു കണ്ടപ്പോള്‍ തന്നെ ഹനുമാന് മനസിലായി അത് ബ്രഹ്മാസ്ത്രമാണെന്ന്. ലോക പിതാമഹനായ ബ്രഹ്മാവിനെ ബഹുമാനിച്ചു കൊണ്ട് ഹനുമാന്‍ ആ ശസ്ത്രത്തെ ശരീരത്തില്‍ ഏറ്റുവാങ്ങി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

India

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

Kerala

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

Kerala

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

Kerala

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.