തൃശൂര്‍: നിയമപരമായി യാതൊരംഗീകാരവുമില്ലാതെ കെപിഎംഎസിന്റെ പേരില്‍ തൃശൂരില്‍ ചേരുന്ന സമ്മേളനം പ്രഹസന മാമാങ്കമായിരിക്കുമെന്ന് കെപിഎംഎസ് ഉപദേശക സമിതി ചെയര്‍മാന്‍ ടി.വി.ബാബു. 12ന് പുന്നല വിഭാഗം നടത്തുന്ന സമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.
കേരളത്തിലെ പൂലയരെ ഇടതുപക്ഷത്ത് കെട്ടിയിടാന്‍ ടി.വി.ബാബുവും സംഘവും പരിശ്രമിക്കുന്നുവെന്നാരോപിച്ച് 2010 ഏപ്രില്‍ 24ന് നേതാക്കളെ മര്‍ദ്ദിച്ച് സംഘടനയെ വരുതിയിലാക്കാന്‍ ശ്രമിച്ചയാളാണ് പുന്നല ശ്രീകുമാര്‍. ടി.വി.ബാബു ആരോപിച്ചു.
സിപിഎമ്മിന്റെ പട്ടികജാതി പ്രസ്ഥാനത്തിലെ അണികളെ ഉപയോഗിച്ച് റാലി ഗംഭീരമാക്കുവാനുള്ള ഏര്‍പ്പാടുകളാണ് നടന്നു വരുന്നത്. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ പുന്നല വിഭാഗത്തിന്റെ ശാഖ-യൂണിയന്‍ പ്രവര്‍ത്തകര്‍ സമ്മേളനം തടയണമെന്നാവശ്വപ്പെട്ട് തൃശൂര്‍ മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് തുടരുകയാണ്. ബാബു പറഞ്ഞു.
2010ല്‍ കെപിഎംഎസിന്റെ ഭരണ നേതൃത്വത്തിലുണ്ടായ തര്‍ക്കം പരിഹരിക്കാനാണ് അന്യായം ഫയല്‍ ചെയ്തത്. അതിനൊപ്പം ഫയല്‍ ചെയ്ത ഇഞ്ചംഗ്ഷന്‍ പെറ്റീഷന്‍ അനുവദിച്ച അതേ കോടതി കെപിഎംഎസിന്റെ പേരോ പദവിയോ, ഓഫീസോ, മുദ്രകളോ, രേഖകളോ, കൊടിയോ ഉപയോഗിക്കരുതെന്ന് 2010 ജൂലായ് 29-ലെ ഇടക്കാല ഉത്തരവ് പ്രകാരം പുന്നലയെയും മറ്റും തടഞ്ഞിരുന്നു. 7വര്‍ഷമായി ഔദ്യോഗിക വിഭാഗമായ തങ്ങളെ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 4 ന് ഇരു വിഭാഗങ്ങളും ഉന്നയിച്ച തര്‍ക്കങ്ങളില്‍ സാധൂകരണം കണ്ടെത്താതെ കേസ് തള്ളി ഉത്തരവായി. അതിന്മേല്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീലില്‍ വാദം തുടരുകയുമാണ്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടുള്ള പുന്നല ശ്രീകുമാറിന്റെ നീക്കങ്ങളെല്ലാം നിയമ വ്യവസ്ഥയോടുള്ള അവഹേളനമാണെന്ന് ടി.വി.ബാബു പത്രക്കുറിപ്പില്‍ പറഞ്ഞു.
















