തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനടുത്ത് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബോട്ടിലിടിച്ച കപ്പല്‍ നിര്‍ത്താതെ പോയതായി തൊഴിലാളികള്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് അപകടവിവരം പുറംലോകം അറിയുന്നത്. കപ്പലിനായി എന്‍ഫോഴ്സ്‌മെന്റ് വിഭാഗം തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വിദേശ കപ്പലാണ് ബോട്ടിലിടിച്ചതെന്നും തൊഴിലാളികള്‍ അറിയിച്ചു.
















