കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂത്തുപറമ്പ്, ഇരിട്ടി നഗരസഭകളില്‍ കൂടി ഡ്രൈഡേ പ്രഖ്യാപിച്ചു. മട്ടന്നൂര്‍ നഗരസഭ, കൂത്തുപറമ്പ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയ്ക്ക് പുറമെയാണിത്. തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് വൈകിട്ട് അഞ്ച് മണി വരെയും വോട്ടെണ്ണല്‍ ദിനമായ 10നും ഈ പ്രദേശങ്ങളിലെ എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ കാലയളവില്‍ അനധികൃത മദ്യവില്‍പ്പനയും വിതരണവും കണ്ടെത്തി തടയുന്നതിന് ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: