മാനന്തവാടി: ഒരു കുടുംബത്തിലെ മൂന്നുപേരെ നിര്‍ബന്ധിതമായി മതം മാറ്റാന്‍ നീക്കമെന്ന പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മാനന്തവാടി ചിറക്കര, മുച്ചിക്കല്‍ ശ്രീജയെയും രണ്ട് മക്കളെയും മതം മാറ്റിയെന്ന പരാതിയിലാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കഴിഞ്ഞ ദിവസമാണ് തന്നെയും രണ്ട് മക്കളെയും മതം മാറ്റിയതായി ശ്രീജ മാനന്തവാടിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീജയുടെ മൂത്ത മകള്‍ മറ്റൊരു സമുദായക്കാരന്റെ കൂടെ ഒളിച്ചോടുകയും മൈസൂരില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിന്റെ കൂടെ പോകാന്‍ നിര്‍ദ്ദേശിച്ചു. മകളെ കാണാന്‍ ശ്രമം നടത്തിയപ്പോള്‍ നിര്‍ബന്ധിപ്പിച്ച് മതം മാറ്റുകയായിരുന്നുവെന്നാണ് ശ്രീജയുടെ ആരോപണം.
















