കോട്ടയം: സര്‍വ്വകക്ഷിയോഗ തീരുമാനം സിപിഎം പാലിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു.
ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് കോട്ടയത്ത് നടത്തിയ ഉഭയകക്ഷിയോഗ തീരുമാനങ്ങള്‍ സിപിഎം ജില്ലാനേതൃത്വം ലംഘിക്കുകയാണ്. യോഗത്തിന് ശേഷവും ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായി. ഈ സംഭവങ്ങള്‍ക്ക് ശേഷം തികഞ്ഞ സംയമനം പാലിച്ച ബിജെപി നേതൃത്വം ആക്രമണസംഭവങ്ങള്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി ഹരി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം കുമരകത്ത് നടന്ന ആക്രമണത്തെ അപലപിക്കാനോ കോട്ടയം നഗരത്തിലും കുമരകത്തും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കുന്ന മിഥുന് എന്ന അമ്പിളിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുവാനോ അയാളെ തള്ളിപ്പറയുവാനോ സിപിഎം ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.
കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റേതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കുറ്റപ്പെടുത്തി.
കുമരകത്ത് മര്‍ദ്ദനമേറ്റ ബിഎംഎസ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് കണ്ടാത്രയുടെ കര്‍ണ്ണപുടം തകരാറിലായതായി അദ്ദേഹം പറഞ്ഞു. ഒരു കേസിലും പ്രതിയല്ലാത്ത ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി അറയിലിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കോട്ടയത്ത് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പോലീസ് ഒത്താശചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മിഥുന് എന്ന അമ്പിളിയെ പോലീസ് സംരക്ഷിക്കുകയാണ്. ഹര്‍ത്താല്‍ദിനത്തില്‍ അറസ്റ്റ് ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകരെ പോലീസ് ക്യാമ്പില്‍കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന് നേതൃത്വം കൊടുത്ത പ്രൊബേഷന്‍ എസ്ഐ നിസ്സാമിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ദിനത്തില്‍ സംഘപരിവാര്‍ നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിര്‍മ്മല്‍ ബോസിനെതിരെ പരാതി നല്‍കിയതായും എന്‍.ഹരി പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: