കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ മാനസികാസ്വാസ്ഥ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. നിഷാമിന് ഉറക്കക്കുറവും അമിത ദേഷ്യവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാല് തുടര്‍ പരിശോധന വേണ്ടിവരുമെന്നും ഇതിനായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് വിടാമെന്നും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനും ജില്ലാ ആശുപത്രി സൂപ്രണ്ടുമായ ഡോ. വിപി രാജേഷ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
















