കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ ‘പോത്ത്’ സ്പെഷ്യല്‍. വിദ്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പിന്തുടരാനുള്ള ആധികാരിക കലണ്ടറാണിത്.
ഓരോ പേജിലും ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളില്‍ പൊതുവായുള്ളത് പോത്തും കാളയുമാണ്. ഒരു പേജില്‍ പശുവുമുണ്ട്. പോത്തിനെ പൂട്ടുന്നതും മാട്ടുപ്പൊങ്കലാഘോഷവും പോത്തുവണ്ടിയും മറ്റുമുണ്ട്.
ഈ വര്‍ഷം ആദ്യമാണ് ഇത്തരമൊരു സംരംഭം. ”വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ നിറക്കൂട്ടുമായാണ് ഇത്തവണത്തെ കലണ്ട”റെന്നും ”സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും സര്ഗ്ഗോത്സവത്തിലും മികവു പുലര്‍ത്തിയ രചനകളാണ് ഉള്പ്പെടുത്തിയിരുക്കുന്ന”തെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരിക്കുന്നു.
കലണ്ടറില്‍ മറ്റു ചിത്രങ്ങളുണ്ടെങ്കിലും എന്തുകൊണ്ട് പോത്ത് പൊതു വിഷയമായെന്നും ഈ കലണ്ടറിലൂടെ എന്തു സന്ദേശമാണ് വിദ്യാഭ്യാസ വകുപ്പ് നല്കാന് ലക്ഷ്യമിടുന്നതെന്നും അദ്ധ്യാപകരും സംശയം പ്രകടിപ്പിക്കുന്നു.
















