ലണ്ടന്‍: ന്യൂസിലന്‍ഡിന്റെ തോമസ് വാല്‍ഷ് ഷോട്ട് പുട്ടില്‍ നിലവിലുളള ചാമ്പ്യനെ അട്ടിമറിച്ച് സ്വര്‍ണമെഡല്‍ സ്വന്തമാക്കി.22.03 മീറ്റര്‍ ദൂരത്തേയ്ക്ക് ഷോട്ട് പറത്തിവിട്ടാണ് വാല്‍ഷ് ഒന്നാം സ്ഥാനം നേടിയത്.
അമേരിക്കയുടെ നിലവിലുളള ചാമ്പ്യനായ ജോ കോവാക്സിന് രണ്ടാം സ്ഥാനത്തെത്താനേകഴിഞ്ഞൊള്ളൂ. ദൂരം 21.66 മീറ്റര്‍. അവസാന ത്രോയില്‍ 22 മീറ്റിനപ്പുറത്തേയക്ക് ഷോട്ട് പായിച്ച ജോ വിജയ സൂചകമായി ആകാശത്തേയ്ക്ക് കൈകളുയര്‍ത്തിയെങ്കിലും ഒഫീഷ്യല്‍സ് ഫൗളാണെന്ന് വിധിച്ചു.
ക്രൊയേഷ്യയുടെ സ്റ്റിപ് സുനിക്ക് വെങ്കലം നേടി. അതേസമയം ഒളിമ്പക് ചാമ്പ്യനായ റായന്‍ ക്രൗസര്‍ ആറാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. ദൂരം: 21.20.
പ്രതികരിക്കാൻ ഇവിടെ എഴുതുക: