തൃപ്പൂണിത്തുറ: ചട്ടങ്ങള്‍ ലംഘിച്ച് കരിങ്ങാച്ചിറ ചാത്താരിയില്‍ കോണോത്തുപുഴയും സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയും കയ്യേറിയതില്‍ പ്രതിക്ഷേധിച്ച് ബിജെപി തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്ന ധര്‍ണ്ണ നടത്തി. പാര്‍ട്ടി നേതാവ് വി.ആര്. വിജയകുമാര്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു. മധുസൂധനന് അദ്ധ്യക്ഷനായി. സുന്ദരന്‍ കുരുന്നോത്ത് തൃപ്പൂണിത്തുറ ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സാം പുന്നയ്ക്കല്‍, കൗണ്‍സിലര്‍മാരായ അരുണ്‍, ജഷീര്‍, മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി ഹേമന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: