കോട്ടയം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയിലും ജാഗ്രത നിര്‍ദ്ദേശം നല്കി. ജലജന്യ രോഗമായതിനാല്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. ശുദ്ധമായതും തിളപ്പിച്ചാറ്റിയതമായ വെള്ളം മാത്രമെ ഉപയോഗിക്കാവൂ. കൂടാതെ പരിസര ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. ജില്ലയില്‍ ഒരിടത്തും ഇതുവരെ കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉയര്‍ന്ന ജീവിത നിലാവരം പുലര്്ത്തിയിട്ടും കോളറ പോലെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആരോഗ്യ വകുപ്പിന് നാണക്കേടയായിരി്ക്കുകയാണ്. ആരോഗ്യ കേരളം എന്ന പ്രചാരണം വ്യാപകമായി നടക്കുമ്പോഴാണ് ഇത്തരം പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്നത്. ജില്ലയില്‍ ജനുവരി മുതല്‍ ജൂണ്‍ വരെ ആയിരത്തിലധികം പേര്‍ക്ക് അതിസാരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 625 പേര്‍ക്ക് പനിയും 35 പേര്‍്ക്ക് അതിസാരവും പിടിപെട്ടു.
ജില്ലയില്‍ പകര്‍ച്ച പനിയും ഡെങ്കിപനിയും പടര്‍ന്ന് പിടിച്ചിട്ടും മാലിന്യ സംസ്കരണം വെല്ലുവിളിയായി തുടരുകയാണ്. കോട്ടയം നഗരത്തില്‍ ഇപ്പോഴും മാലിന്യം കുഴിച്ച് മൂടുകയാണ്. ഇത് ഏറ്റവും അശാസ്ത്രീയമായ മാലിന്യ സംസ്കരണമാണെന്ന് ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു. അതിസാര നിരക്ക് ഉയരാന്‍ കാരണം ഇത്തരം സാഹചര്യങ്ങളാണ്. കുഴിച്ചിടുന്ന മാലിന്യത്തില്‍ നിന്നുള്ള അഴുക്കുകള്‍ മണ്ണിലൂടെ ഇറങ്ങി കുടിവെള്ള സ്ത്രസ്സുകളില് കലരും. ഈ വെള്ളം ശരിയായി തിളപ്പിക്കാതെ കുടിക്കുന്നവര്‍ക്ക് രോഗം ഉണ്ടാകും.
മോശം കുടിവെള്ളം കൂടാതെ വൃത്തിഹീനമായ ചുറ്റുപാടില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നവര്‍ക്കും കോളറ പോലെയുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടതലാണ്. രോഗകാരി ബാക്ടീരിയായതിനാല് എളുപ്പത്തില്‍ പടരും. അതിനാല്‍ തട്ടുകടകളിലെയും മറ്റും ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: