ഏറ്റുമാനൂര്‍: കൂടപ്പിറപ്പുകളെ രക്ഷിക്കാനുള്ള വിശുദ്ധമായ ചുമതല ഏല്‍ക്കുന്നതിന്റെ പ്രതീകമാണ് രക്ഷാബന്ധന് എന്ന് ആഗോള മര്‍ത്തശ്മുനി യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. മാണി കല്ലാപ്പുറം കോര്‍ എപ്പിസ്കോപ്പ പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം ഏറ്റുമാനൂര്‍ കേസരി നഗര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന രക്ഷാബന്ധന് ഗ്രാമോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയാരുന്നു അദ്ദേഹം. ഒരാള്‍ എത്ര നാള് ജീവിച്ചു എന്നതല്ല എത്രമാത്രം ധര്‍മനിഷ്ഠയോടെ സമൂഹത്തിനു വേണ്ടി ജീവിച്ചു എന്നുള്ളതിലാണ് കാര്യമെന്നാണ് ഡോ. ഹെഡ്ഗേവാറും ഗുരുജി ഗോള്‍ വാല്‍ക്കറും പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമോത്സവത്തില്‍ ആര് എസ് എസ് പ്രാന്തീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി പി.എന്‍. ഗോപാലകൃഷ്ണന് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: