കോട്ടയം: കേരളത്തില്‍ മൂന്നാം ചേരിയുടെ പ്രസക്തി വര്‍ദ്ധിച്ചതായി ബിഡിജെഎസ് സംസ്ഥാന പറഞ്ഞു.ബിഡിജെഎസ് കോട്ടയം നിയോജകമണ്ഡലം നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാറി മാറി വരുന്ന സര്‍ക്കാരുകളുടെ നയവൈകല്യം മൂലം ജനം പൊറുതി മുട്ടിയിരിക്കുകയാണ്. . എല്ലാ സമുദായങ്ങളുടെയും കൂട്ടായ്മയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂര്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍, എസ്.ഡി.സുരേഷ്ബാബു, അഡ്വ.കെ.എം.സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: