ബംഗളൂരു: കര്‍ണാടക ഊര്‍ജമന്ത്രി ശിവകുമാറിന്റെ വസതികളിൽ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിൽ പിടിച്ചെടുത്തത് 15 കോടി രൂപയുടെ ആഭരണങ്ങളടക്കം 300 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്തുക്കള്‍. നാല് ദിവസമായി തുടര്‍ന്നു വന്ന റെയ്ഡ് ഇതോടു കൂടി അവസാനിച്ചു.
ദല്‍ഹിയിലെയും കര്‍ണാടകയിലെയും 66 ഇടങ്ങളില്‍ ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ശനിയാഴ്ച വൈകിട്ടോടെയാണ് അവസാനിച്ചത്. പിടിച്ചെടുത്തതില്‍ 100 കോടിയോളം രൂപ മന്ത്രിയുടെയും ബന്ധുക്കളുടെയും പേരിലുള്ളതാണ്. ബാക്കി 200 കോടി ബിനാമി പേരുകളിലും.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച തടയുന്നത് ലക്ഷ്യമിട്ട് ഗുജറാത്തിലെ 44 സാമാജികരെ കര്‍ണാടകയിലേക്ക് മാറ്റാന്‍ ചുക്കാന്‍ പിടിച്ചത് ശിവകുമാറാണ്. ഇതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ വീട്ടിലെ റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: