കടുത്തുരുത്തി: ട്രെയിന്‍ വരുന്നതിനായി ഗെയിറ്റ് അടയ്ക്കുമ്പോള്‍ ട്രാക്കിലേക്ക് കയറിയ ഓട്ടറിക്ഷയുടെ മുകള്‍ ഭാഗത്തെ കമ്പികളില്‍ കുരുങ്ങി റെയില്‍വെ ഗെയിറ്റ് ഒടിഞ്ഞു. ഇതോടെ റോഡ് ഗതാഗതം ഏട്ടരമണിക്കുറോളം തടസ്സപ്പെട്ടു. കടുത്തുരുത്തി വാലാച്ചിറ റെയില്‍വെ ഗെയിറ്റാണ് ഒടിഞ്ഞ് വീണത്. കടുത്തുരുത്തി ഭാഗത്ത് നിന്നും ആയാംകുടിലേക്ക് പോയ ഓട്ടോറിക്ഷയുടെ മുകളിലെ കമ്പികളില്‍ റെയില്‍വെ ഗെയിറ്റിന്റെ അടിഭാഗത്തെ ഗ്രില്ലില്‍ തട്ടി ഒടിയുകയായിരുന്നു. മുട്ടുച്ചിറ-കടുത്തുരുത്തി റോഡില്‍ ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് കോട്ടയത്ത് നിന്നും റെയില്‍വെയുടെ ടെക്നിഷ്യന്മാരെത്തി മണിക്കുറോളം നീണ്ട പണികള്‍ക്ക് ശേഷം പഴയ ഗെയിറ്റ് മാറ്റി പുതിയത് സ്ഥാപിച്ചു. രാവിലെ സ്കൂളുകളിലേക്ക് പോയ വിദ്യാര്‍ത്ഥികളും ഓഫീസ് ജോലിക്കാരും ക്യതസമയത്ത് വാഹനം ലഭിക്കാതെ വലഞ്ഞു. തുടര്‍ന്ന് ആറ് കിലോമീറ്ററോളം ചുറ്റി വൈക്കം ഭാഗത്തേക്കുളള വാഹനങ്ങള്‍ മളളിയൂര് റോഡിലൂടെ മുട്ടുച്ചിറയിലും കല്ലറ ഭാഗത്തക്കുളള വാഹനങ്ങള്‍ കുറുപ്പന്തറ മാര്‍ക്കറ്റ് ജംങ്ഷനിലെത്തിയാണ് സര്‍വ്വീസ് നടത്തിയത്. ഉച്ചയോടെ ഗതാഗതം പുനര്‍സ്ഥാപിച്ചത്. വാലാച്ചിറയിലെ റെയില്‍വെ ഗെയിറ്റ് തകറാറുകള്‍ സംഭവിച്ച് ഗതാഗതം മുടങ്ങുന്നത് പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: