ചെറുപുഴ: ചെറുപുഴയില്‍ മലയോര ഹൈവെയുടെ നിര്‍മാണത്തിലിരിക്കുന്ന ഓവുചാലില്‍ വീണ് മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് പട്ടികജാതിമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഓവ് ചാലില്‍ വീണ് യുവതി മരണപ്പെടാനിടയായത് അധികൃതരുടെ അനാസ്ഥയാണ്. റോഡ് നിര്‍മാണത്തില്‍ അനന്തമായ കാലതാമസം വരുത്തിയവര്‍ പൊതുജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. ഒരുകുടുംബത്തിന്റെ ആശ്രയമാണ് മരിച്ച യുവതി. അനാഥമായ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കണമെന്ന് പട്ടികജാതി/വര്‍ഗ്ഗ മോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: