കോട്ടയം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകോത്സവത്തിന് തിരുനക്കര മൈതാനിയില്‍ തുടക്കമായി. എം.ജി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി.വി.സിറില്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സുസ്ഥിര വികസനം എന്ന പുസ്തകം കോട്ടയം നഗരസഭാ ചെയര്‍പെഴ്സണ്‍ ഡോ.പി.ആര് സോനക്ക് നല്കി ഡോ.ബാബു സെബാസ്റ്റ്യന്‍ പ്രകാശനം ചെയ്തു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്ത്തികേയന് നായര്‍ അദ്ധ്യക്ഷനായി. നഗരസഭാ ചെയര്‍പെഴ്സണ്‍ ഡോ.പി.ആര് സോന മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ജയ ശ്രീകുമാര്‍, ഗ്രന്ഥകാരന് ഡി.വി.സിറില്‍ എന്നിവര്‍ സംസാരിച്ചു. നിഘണ്ടുകള്‍, ജീവചരിത്രങ്ങള്‍, സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ, എഞ്ചിനിയറിംഗ്, ഗണിതം, കൃഷി, ആരോഗ്യം സംഗീതം, ആദ്ധ്യാത്മികം തുടങ്ങി വൈജഞാനിക പുസ്തകങ്ങളും ഡോ.അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികളും മേളയില്‍ ലഭ്യമാണ്. 13 വരെ രാവിലെ 9.30 മുതല്‍ 8 മണി വരെയാണ് പുസ്തകോത്സവം. 20 മുതല്‍ 60 ശതമാനം വരെ വിലക്കിഴിവ് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: