കോട്ടയം: മഴചാറിയാല്‍ മതി ചുങ്കം കവലയില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍. ഇതുമൂലം വിദ്യാര്‍ത്ഥികളും സ്ത്രീകളുമടക്കം കാല്‍നടയാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്. ചുങ്കം കവലിയല് നിന്ന് മള്ളൂശേരി തേക്കുംപാലം ഭാഗത്തേക്ക് തിരിയുന്നിടത്താണ് വെള്ളക്കെട്ട്. സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങള്‍ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ചുങ്കം സിഎംഎസ് ഹൈസ്കൂള്‍, സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളും ദുരിതമനുഭവിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ സമീപത്തെ കടകളിലേക്കും മലിനജലം ചീറ്റിത്തെറിക്കുന്നു. കാല്‍നടപോലും ദുസ്സഹമാവുകയാണിവിടെ. മലിനജലത്തില്‍ മുങ്ങിയ വസ്ത്രങ്ങളുമായി സ്ത്രീകള്‍ക്ക് യാത്രചെയ്യേണ്ട സാഹര്യവും ഉണ്ടാകുന്നു.
ഓടകള്‍ നിര്‍മ്മിച്ച് മലിനജലം ഒഴുക്കിവിടാന്‍ നഗരസഭയോ, പൊതുമരാമത്ത് വകുപ്പോ തയ്യാറാകുന്നില്ല. നിരവധി തവണ ഇതേക്കുറിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി എടുക്കുന്നില്ല. അധികാരികളുടെ നിഷേധാത്മക സമീപനത്തിനെതിരെ നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: