കോട്ടയം: പുതുതായി നിര്‍മ്മിക്കുന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍െവസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി പണം കണ്ടെത്താനുള്ള നീക്കത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ സ്തംഭിച്ചു. കിഫ്ബി അംഗീകരിക്കുന്ന പദ്ധതികള്‍ മാത്രമായിരിക്കും നടപ്പാക്കാന്‍ കഴിയുന്നത്. ഇതോടെ കിഫ്ബി സൂപ്പര്‍ വകുപ്പായി മാറുമെന്ന നിരീക്ഷണം ശരിവയ്ക്കുകയാണ്.
വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും ഉള്‍പ്പെടെയുള്ളവ കിഫ്ബി അംഗീകരിക്കണം. ഇതുമൂലം ഏറ്റവും കൂടുതല്‍ നിര്‍മ്മാണം നടക്കുന്ന പൊതുമരാമത്ത് വകുപ്പില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നാമമാത്രമാണ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള ദേശീയപാത നവീകരണവും ലോക ബാങ്ക് സഹായത്തോടെയുള്ള കെഎസ്ടിപി റോഡ് നിര്‍മ്മാണവുമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒരോ മാസവും 1000 – 1500 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം കൊടുക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇതുവരെ 3500 കോടിയുടെ പദ്ധതികള്‍ക്ക് മാത്രമാണ് അനുമതിയായത്. ഈ പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും മറ്റും നടക്കുന്നതേയുള്ളു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം തുടങ്ങണമെങ്കില്‍ കാലങ്ങളെടുക്കും. വകുപ്പുകളുടെ മുകളില്‍ കിഫ്ബിയിലൂടെ ധനകാര്യ വകുപ്പ് പിടിമുറുക്കിയതിനെതിരെ മറ്റ് വകുപ്പുകള്ക്കിടെയില് അമര്‍ഷമുണ്ട്. ഇത് പൊതുമരാമത്ത് മന്ത്രി തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് നിന്ന് വായ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്നയായിരുന്നു വിമര്‍ശനം.
ഏറ്റവും കൂടുതല്‍ നിര്‍മ്മാണം നടക്കുന്നത് പൊതുമരാമത്ത് വകുപ്പിലായതിനാല്‍ കൂടുതല്‍ പ്രവൃത്തികള്‍ക്ക് അനുമതി ആവശ്യമാണ്. ഇത് താമസിക്കുകയാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ആക്ഷേപം. നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ പണി പൂര്‍ത്തീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് കിഫ്ബിക്ക് നല്‍കണം. എങ്കില്‍ മാത്രമായിരിക്കും കിഫ്ബി പണം നല്‍കുന്നത്. നിലവിലുള്ള പ്രവൃത്തികള്‍ക്ക് പണം വിട്ടുകിട്ടുന്നതിനെ ചൊല്ലി ധനകാര്യ-പൊതുമരാമത്ത് വകുപ്പുകള്‍ തമ്മില്‍ ശീതസമരത്തിലാണ്. ഇത് മൂര്‍ച്ഛിക്കാനാണ് സാധ്യത. അതേ സമയം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നതും മുന്‍ഗണന നിശ്ചയിക്കുന്നതും അതാത് വകുപ്പുകള്‍ തന്നെയാണെന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വകുപ്പുകള്‍ ശുപാര്‍ശ ചെയ്യുന്ന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അവര്‍ പറയുന്നു. കിഫ്ബി നിലവില്‍ വന്നതോടെ നിര്‍മ്മാണ മേഖലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ അധികാരം പരിമിതമായി. പ്രധാനപ്പെട്ട നിര്‍മ്മാണങ്ങളെല്ലാം കിഫ്ബിയിലേക്ക് മാറ്റപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: