Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹാത്മാ മദനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2017, 09:06 pm IST
in Vicharam

പരമകാരുണികനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാഴ്‌ത്തുന്നവരേയും വാഴാന്‍ കൂട്ടുനിന്നവരേയും കൈവിടില്ല. സ്വന്തം കാര്‍ന്നോന്മാര്‍ ഉണ്ടാക്കിവച്ച വസ്തുവെന്ന മട്ടില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇത്തരക്കാര്‍ക്കെല്ലാം വാരിക്കോരിക്കൊടുക്കാനാണ് തന്നെ പടച്ചതമ്പുരാന്‍ മുഖ്യമന്ത്രിയാക്കിയതെന്ന ധാരണയിലാണ് മലപ്പുറത്തുപോയി പച്ചപിടിച്ച പിണറായിത്തമ്പ്രാന്റെ ഇപ്പോഴത്തെ പോക്ക്. പെരുത്ത മനുഷ്യാവകാശപ്പോരാളിയും അവശജനവിഭാഗത്തിന്റെ മിശിഹയും ജയിലറ തറവാടുമാക്കിയ മൈനാഗപ്പള്ളി കുറ്റിയില്‍മുക്കുകാരന്‍ അബ്ദുള്‍ നാസര്‍ മദനിയെ ഒന്നുകാണാന്‍, ആ കൈയൊന്ന് മുത്താനുള്ള മോഹം അടക്കാനാവാതെ ഞെരിപിരികൊള്ളുകയാണ് വിജയനിപ്പോള്‍. കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള മദനിക്ക് വേണ്ടി കേരളാപോലീസ് അധികം മെനക്കെടേണ്ടതില്ലെന്ന് ഉരുളയ്‌ക്കുപ്പേരിപോലെ തിരിച്ചടി ഉണ്ടായെങ്കിലും വിജയന്‍ പഠിക്കുമെന്ന് തോന്നുന്നില്ല.

ഉപ്പയും ഉമ്മയുമുള്ള, ഭാര്യയും കുട്ടികളുമുള്ള മനുഷ്യാവകാശത്തിന്റെ ഈ മൊത്തക്കച്ചവടക്കാരനോട് രാജ്യത്തെ നിയമവും കോടതിയുമൊക്കെ കാണിക്കുന്ന അനീതിയില്‍ വല്ലാത്ത രോഷമുണ്ട് പിണറായിക്ക്. ശ്രീകാര്യത്ത് അന്നന്നത്തെ ജോലി കൊണ്ട് കുടുംബം കഴിയാന്‍ ഉഴറിപ്പാഞ്ഞിരുന്ന ഒരു പാവം ചെറുപ്പക്കാരനെ ത്രിസന്ധ്യക്ക് തെരുവോരത്തിട്ട് തലങ്ങും വിലങ്ങും വെട്ടിക്കൊന്നപ്പോള്‍ പൊട്ടിയൊലിക്കാത്ത കണ്ണീരും അനുതാപവുമാണ് മകന്റെ കല്യാണം കൂടാന്‍ കഴിയാതെപോകുന്ന മദനിയെന്ന ബാപ്പയുടെ അതിവേദനയില്‍ ഇരട്ടച്ചങ്കനുണ്ടാകുന്നത്. തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പിണറായി ചീറിയപ്പോള്‍ മലയാളി കരുതിയത് ഗവര്‍ണറുടെ മുന്നില്‍പോയി പഞ്ചപുച്ഛമടക്കി ഇരിക്കേണ്ടിവന്നതിന്റെ ജാള്യതയില്‍ കുരുപൊട്ടിയതാണെന്നായിരുന്നു. സംഗതി മഹാത്മാ മദനിക്ക് വന്നുചേര്‍ന്ന ഗതികേടില്‍ മനംനൊന്ത ഒരു കണ്ണൂരിസ്റ്റിന്റെ രോദനമായിരുന്നുവെന്ന് ഇപ്പോഴാണ് തിരിയുന്നത്.

മൈനാഗപ്പള്ളി ഐസിഎസ് ജങ്ഷനില്‍ ഐഎസ്എസുണ്ടാക്കി മനുഷ്യാവകാശപ്രവര്‍ത്തനം തുടങ്ങിയ ആളാണ് ഇപ്പറഞ്ഞ മദനി. യത്തീംഖാനയും മദ്രസയും മതപ്രസംഗവുമൊക്കെയായി കൊല്ലം ജില്ലയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെയാണ് മനുഷ്യാവകാശത്തിന്റെ അസ്‌കിത തുടങ്ങിയത്. മുസ്ലിം വിമോചനമായിരുന്നു ഉന്നം. പിന്നെയത് അധസ്ഥിത, പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള തുടിപ്പും കിതപ്പുമായി.  നീട്ടിയും കുറുക്കിയും ആവേശംകൊണ്ട് വിറച്ചുകയറിയും പ്രസംഗപ്പന്തലുകളുടെ തൂണുകളെ വരെ പ്രകമ്പനം കൊള്ളിച്ചു. മനുഷ്യാവകാശം വിജയിക്കാന്‍ ഗര്‍ഭനിരോധന ഉറകള്‍ മുതല്‍ വടിവാളും തോക്കും ബോംബും വരെ ആയുധമാക്കാന്‍ പ്രേരണ നല്‍കി. ഒരു ഏപ്രില്‍ ഒന്നിന് ഫൈസാബാദില്‍ പള്ളി തകര്‍ത്തു എന്ന നുണപ്രചാരണം നടത്തി കൊല്ലം ജില്ലയിലെമ്പാടും അക്രമത്തിന്റെ പരമ്പര തീര്‍ത്തു. കണ്ണൂരിസ്റ്റ് പാര്‍ട്ടിയുടെ ഭാഷയില്‍ മഹാത്മാ മദനിയുടെ സഹനസമരപരമ്പരയുടെ തുടക്കം. പിന്നീടൊരു ദീപാവലി നാളില്‍ കനാല്‍ച്ചുവരുകളില്‍ ബോംബെറിഞ്ഞ് പരിശീലനം.

പ്രസംഗങ്ങളില്‍ വാളെടുക്കാന്‍ ആഹ്വാനം. പൂന്തുറയിലടക്കം കലാപങ്ങളില്‍ സൂത്രധാരന്‍. മദനി കണ്ണൂരിസ്റ്റുകള്‍ക്ക് പ്രിയംകരനാവാന്‍ വെറെന്ത് വേണം. മദനി മോഡല്‍ മനുഷ്യാവകാശത്തിന്റെ വ്യാപ്തി കണ്ട് അമ്പരന്നുപോയ സര്‍ക്കാരുകള്‍ ഐഎസ്എസിനെ പാടേ നിരോധിച്ചുകളഞ്ഞു. പിന്നെയാണ് പിഡിപി എന്ന പാര്‍ട്ടി രംഗത്ത് വരുന്നത്. ജനാധിപത്യത്തിനും ജനങ്ങള്‍ക്കുമെതിരെ അവരുടെ പേരില്‍ ഒരു പാര്‍ട്ടി. അതിന്റെ പേരില്‍ പെറ്റുവീഴുന്ന വോട്ടുകള്‍ക്കുവേണ്ടി നാണമില്ലാത്ത രാഷ്‌ട്രീയക്കാരന്‍ മദനിക്ക് സിന്ദാബാദ് വിളിച്ചു. പിണറായിയും ഉമ്മന്‍ചാണ്ടിയുമൊക്കെ മദനിയുടെ മൂട് താങ്ങാന്‍ മത്സരിച്ചു. മഹാത്മാഗാന്ധിയും മദനിയും ഒരേപോലെ മൗലികതയില്‍ വിശ്വസിക്കുന്നവരാണെന്ന് സിദ്ധാന്തിച്ച് ജാത്യതീത കമ്മ്യൂണിസ്റ്റായ ഏലംകുളത്ത് മനയ്‌ക്കലെ നമ്പൂതിരിപ്പാട് പിഡിപിക്കൊപ്പം നില്‍ക്കാന്‍ പാര്‍ട്ടിക്ക് പ്രേരണയായി.

സമുന്നതനായ ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്ത കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മദനി പിന്നെ ഒമ്പത് വര്‍ഷം ജയിലഴിക്കുള്ളില്‍ കഴിഞ്ഞു. മദനിയെ ജയിലില്‍ നിന്നിറക്കാനും ജയിലില്‍ പോയി കാണാനും കേരളത്തിലെ ഇടതു വലത് രാഷ്‌ട്രീയക്കാര്‍ മത്സരിച്ചു. ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ജയിലില്‍ പോയി ആ കൈ മുത്തി ഒരു കത്തും സംഘടിപ്പിച്ച്, മദനിയുടെ പോസ്റ്ററുമടിച്ച് വോട്ട് തെണ്ടിയവരുടെ പടയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്.

കോയമ്പത്തൂരില്‍ ചിതറിത്തെറിച്ച മനുഷ്യശരീരങ്ങളുടെ പേരില്‍ ഒരു തുള്ളി കണ്ണീരൊഴുക്കാത്ത ഈ രാഷ്‌ട്രീയക്കോലങ്ങള്‍ രാജ്യവിരുദ്ധപ്രവര്‍ത്തനത്തിന് ജയിലിലായ അയാള്‍ക്കുവേണ്ടി കൈകോര്‍ത്തുപിടിച്ചു. മദനിക്ക് നീതി നേടിക്കൊടുക്കാന്‍ ഫോറങ്ങള്‍ ഉണ്ടായി. പണപ്പിരിവ് നടത്തി. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മദനിയെ വാളയാര്‍ മുതല്‍ ശംഖുമുഖം വരെ ആനയിച്ചുകൊണ്ടുവന്ന് ആദരിക്കാന്‍ കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ പോലീസിനെ വിന്യസിച്ചു. ഇടതും വലതും നേതാക്കള്‍ മദനിക്ക് ആലവട്ടവും വെഞ്ചാമരവുമായി ഇടവും വലവും നിന്നു. മദനി മാന്യനായെന്നായിരുന്നു പലരുടെയും നിരീക്ഷണം.

ജയിലില്‍ കഴിയുമ്പോള്‍ പൂന്തുറക്കാരന്‍ സിറാജും മറ്റും കേരളത്തിലെ പ്രസ്‌ക്ലബുകള്‍ തോറും കയറിയിറങ്ങി നടന്ന് നിലവിളിച്ചത് ‘മദനി മരിക്കാറായിരിക്കുന്നു, കാഴ്ചശക്തി നഷ്ടപ്പെട്ടു, മൂന്ന് മിനിട്ടില്‍ കൂടുതല്‍ സംസാരിച്ചാല്‍ തളര്‍ന്നുപോകുന്നു. മഹാരോഗിയാണ്. ജയിലില്‍ കൊല്ലാക്കൊല ചെയ്യുകയാണ്’ എന്നൊക്കെയായിരുന്നു. മഹാരോഗിയായ മദനി കേരളത്തില്‍ പോലീസ് എസ്‌കോര്‍ട്ടോടെ പാഞ്ഞുനടന്ന് വിഷം വമിപ്പിച്ചു പിന്നെയും. മാറാട് കൊല്ലപ്പെട്ടവന്റെ കുടുംബത്തെക്കുറിച്ചല്ല മനുഷ്യവകാശപ്രവാചകന്‍ വാവിട്ടു നിലവിളിച്ചത്, കൊലയാളിയുടെ അവകാശത്തെക്കുറിച്ചായിരുന്നു.

ബംഗളൂരു സ്‌ഫോടനപരമ്പരയുടെ പിന്നിലും കണ്ണൂരിസ്റ്റുകളുടെ പ്രേമഭാജനം തന്നെയെന്ന് വന്നപ്പോള്‍ വീണ്ടും അറസ്റ്റുണ്ടായി. ഇക്കുറി പരപ്പന അഗ്രഹാര ജയിലിലായിരുന്നു മനുഷ്യവാകാശമതപ്രവാചകന്റെ വാസം. ഇതിനിടയില്‍ മകളുടെ കല്യാണത്തിന്, രോഗിയായ ഉമ്മയെ കാണാന്‍ എന്നൊക്കെപ്പറഞ്ഞ് മദനി വന്നു. ഗള്‍ഫ് നാടുകളില്‍ വിയര്‍പ്പൊഴുക്കുന്ന എത്രയോ ഉപ്പമാര്‍ മക്കളുടെ കല്യാണം കൂടാന്‍ അവധികിട്ടാതെ വെന്തുരുകി. മാതാപിതാക്കളുടെ അന്ത്യകര്‍മ്മത്തിന് പോലും വന്നുചേരാനാകാതെ എത്രയോ ആളുകള്‍, സൈനികര്‍, ഉദ്യോഗസ്ഥര്‍, കൂലിവേലക്കാര്‍ അവരുടെ തൊഴിലിടങ്ങളില്‍ കണ്ണീരുമായി കഴിഞ്ഞു. അവരെപ്പോലെയാണോ മദനി. അയാള്‍ക്ക് മകന്റെ കല്യാണം കൂടണമെങ്കില്‍ വേണ്ടിവന്നാല്‍ ഹര്‍ത്താല്‍ കൊണ്ടാടാനും മടിക്കാത്തവരാണ് ഇവിടെയുള്ള ഏറാന്‍മൂളികള്‍.

കല്യാണം കൂടണമെങ്കില്‍ സുരക്ഷാച്ചെലവ് സ്വയം നോക്കണമെന്ന കോടതിവിധി വന്നതോടെ മദനിയുടെ മകനോടുള്ള പ്രേമം കാറ്റത്ത് പാറിപ്പോയതാണ്. അങ്ങനാണേല്‍ ഇപ്പഴൊന്നും കേരളത്തിലേക്കില്ലെന്നായിരുന്നു ഉസ്താദിന്റെ അരുളപ്പാട്. സഹിക്കുമോ പിണറായിക്ക്. ഉടന്‍ യോഗം ചേര്‍ന്നു. തീരുമാനമായി. എത്ര ചെലവുണ്ടേലും അത് സര്‍ക്കാര്‍ വഹിക്കുമെന്നായി.

അധികാരത്തിലേറി ഇത്രകാലംകൊണ്ട് കൊന്നുതള്ളിയ നിരപരാധികളുടെ കുടുംബത്തെത്തിരിഞ്ഞുനോക്കാത്ത ഒരു മുഖ്യമന്ത്രി, കല്ലോടുകല്ല് നശിപ്പിക്കപ്പെട്ട വീടുകള്‍ എങ്ങനെ കെട്ടിപ്പടുക്കുമെന്ന് മാനത്തോട്ട് നോക്കിവിലപിക്കുന്ന അമ്മമാരെ കാണാത്ത മുഖ്യമന്ത്രിക്ക് മദനിയുടെ മകന്റെ നിക്കാഹിന് വിളമ്പാന്‍ പോകുന്ന ദം ബിരിയാണിയുടെ രുചിയില്‍ കൊതി കയറിയെങ്കില്‍ അത് അപകടകരമാണ്. ഐഎസ് ഉണ്ടാകും മുമ്പേ ഐഎസ്എസ് ഉണ്ടായ നാടാണ് കേരളം.

കണ്ണൂരില്‍ നിന്ന് സിറിയയിലേക്ക് ഈ മുഖ്യന്‍ ഒരു നടപ്പാത തീര്‍ക്കാനും മടിക്കില്ലെന്നതാണ് സൂചന. ‘കടക്ക് പുറത്ത്’ എന്ന് തറപ്പിച്ച് പറയാന്‍ കേരളം ഇനിയെങ്കിലും തയ്യാറെടുക്കേണ്ടതാണെന്ന് വിളിച്ചുപറയുന്നതാണ് സംഭവവികാസങ്ങള്‍. ജനാധിപത്യത്തിന്റെ മറവില്‍ ചുവപ്പന്‍ ഭീകരവാഴ്ച നടക്കുന്ന കേരളത്തില്‍ ജനം അഭയാര്‍ത്ഥിക്യാമ്പില്‍ കഴിയേണ്ടിവരുന്ന നാളുകളാണിത്. ആരൊക്കെക്കണ്ടാലും കണ്ടില്ലെങ്കിലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.