കണ്ണൂര്‍: വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ അടിയന്തിര പ്രാധാന്യമുളള ആവശ്യങ്ങള്‍ പരിഹരിക്കുന്നതില്‍ വനം വകുപ്പും സര്‍ക്കാരും സ്വീകരിച്ചുവരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സബോര്‍ഡിനേറ്റ് എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡണ്ട് വി.ഹരിദാസന് അധ്യക്ഷത വഹിച്ചു. എസ്.എന്‍.രാജേഷ്, എം.വി.രാമചന്ദ്രന്, കെ.കെ.സന്തോഷ് കുമാര്‍, കെ.ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രന് സ്വാഗതവും ട്രഷറര്‍ കെ.രാജീവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: