Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മത്സരത്തിന് മുമ്പ് ഫെഡറേഷന്‍ ചിത്രയെ ‘തോല്‍പ്പിച്ചു’: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 09:44 pm IST
inSports

കൊച്ചി: ലോക അത്‌ലറ്റിക് മീറ്റില്‍ പി.യു. ചിത്രയ്‌ക്ക് അവസരം നിഷേധിക്കപ്പെട്ടതില്‍ ഫെഡറേഷനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. യുവതാരങ്ങളുടെ മനോവീര്യം കെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഫെഡറേഷന്‍ നടത്തുന്നതെന്നും അത്‌ലറ്റുകളെ മത്സരത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്നതിനാണ് ശ്രമമെന്നും കോടതി കുറ്റപ്പെടുത്തി.

ചിത്രയ്‌ക്ക് മത്സരിക്കാനാവാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷന്‍ ബെഞ്ച് നീക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. ഇടക്കാല ഉത്തരവിനെതിരെ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

ലോക ചാമ്പ്യന്‍ഷിപ്പില്‍ അവസരം നഷ്ടപ്പെട്ട അത്ലറ്റിന് സാമ്പത്തിക നഷ്ടപരിഹാരം നല്‍കിയാല്‍ പോരെന്നു കോടതി പറഞ്ഞൂ. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനെ കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവു നല്‍കിയതെന്ന വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് നോട്ടീസ് നല്‍കിയിരുന്നു. അതേ സമയം അന്തിമ വിധിയ്‌ക്കു തുല്യമായ ഇടക്കാല വിധിയാണ് സിംഗിള്‍ബെഞ്ച് നല്‍കിയത് എന്ന വാദത്തില്‍ കഴമ്പുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്താകാം സിംഗിള്‍ബെഞ്ച് ഇത്തരമൊരു ഉത്തരവു നല്‍കിയത്. അത്ലറ്റിക് വിദഗ്‌ദ്ധ സംഘത്തിന്റെ തീരുമാനമാണ് സിംഗിള്‍ബെഞ്ച് നിരസിച്ചതെന്ന വാദവും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു.

പി.യു. ചിത്ര ഏഷ്യന്‍ ചാമ്പ്യനായിട്ടും മോശം പ്രകടനമെന്ന പേരില്‍ ഒഴിവാക്കി. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചു മികച്ച പ്രകടനം നടത്തി എന്നാണ് അര്‍ഹതയില്ലാത്തവരെ ഉള്‍പ്പെടുത്താന്‍ ന്യായമായി പറയുന്നത്. ലക്ഷ്മണയെ ഉള്‍പ്പെടുത്തിയത് ഇതേ ന്യായം പറഞ്ഞാണ്. ഒരു സമിതി ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ പൊതുജനം എന്താവും കരുതുക ? ഫെഡറേഷന്‍ സ്‌പോര്‍ട്‌സിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? അത്ലറ്റുകളെ മത്സരത്തില്‍ നിന്ന് മാറ്റി നിറുത്താനായി കാരണം കണ്ടെത്തുകയാണോ നിങ്ങള്‍ ചെയ്യുന്നത് ? യുവതാരങ്ങളെ നിരുത്സാഹപ്പെടുത്തുകയാണോ ? യുവതാരങ്ങളുടെ മനോവീര്യം കെടുത്തുകയാണോ ? ഇതാണോ ഫെഡറേഷന്‍ വഹിക്കുന്ന പങ്ക് ? ഉത്തരവാദിത്വപ്പെട്ട ഒരു സമിതി വ്യക്തമായ ഒരു നടപടിയെടുത്താല്‍ പൊതുജനമദ്ധ്യത്തില്‍ ചോദ്യം ചെയ്യപ്പെടില്ല.

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സമിതി ഇത്തരം പ്രവര്‍ത്തനത്തിലൂടെ എന്തു ലക്ഷ്യമാണ് കൈവരിക്കുന്നത് ? ഒരു യുവതാരത്തെ ഒരു പ്രത്യേക ദിവസം മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ എങ്ങനെയാണ് ഒഴിവാക്കുന്നത് ? . മില്‍ഖാ സിംഗ് ടോക്കിയോവില്‍ ഓടിയത് ഇന്ത്യന്‍ അംബാസഡര്‍ നല്‍കിയ ഷൂസ് നല്‍കിയാണ്. ചിത്രയെ മത്സരത്തില്‍ പങ്കെടുപ്പിക്കുകയാണ് വേണ്ടിയിരുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് അത്ലറ്റിനെ ഫെഡറേഷന്‍ തോല്‍പ്പിച്ചു. ചിത്രയെ പങ്കെടുപ്പിക്കാതിരുന്നതിലൂടെ ഫെഡറേഷന് എന്തു നേട്ടമുണ്ടായി ? – കോടതി വാക്കാല്‍ ചോദിച്ചു.

ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുപ്പിക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കിയില്ലെന്നാരോപിച്ച് പി യു ചിത്ര സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയില്‍ അത്ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇവര്‍ വിശദീകരണം നല്‍കണം. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Kerala

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

India

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

Kerala

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ഹെലികോപ്റ്ററിന് സമീപം യാത്രാവിമാനം: വൻ അപകടത്തിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്!

കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയില്‍; സലി വീണ്ടും നയിക്കും

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

ബെംഗളൂരു മെട്രോയുടെ മാനേജിംഗ് ഡയറക്ടറായി മലയാളിയായ ഡോ. പി.സി. ജാഫറിനെ നിയമിച്ചു

ക്ലബ്ബ് ഫുട്‌ബോള്‍ ആവേശത്തിലേക്ക് ലോകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.