കോട്ടയം: ജില്ലയിലെ പൗരന്മാരെ ജൈവ സാക്ഷരരാക്കി മാറ്റാനുള്ള പൊതുബോധന യജ്ഞത്തിന് 29ന് തുടക്കമാകും. എംജി സര്‍വ്വകലാശാല സ്പോര്‍ട്സ് ഗ്രൗണ്ടില്‍ രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി സി. രവീന്ദ്രനാഥ് പങ്കെടുക്കും. 24 മുതല്‍ സര്‍വ്വകലാശാല സ്പോര്‍ട്സ് ഗ്രൗണ്ടില്‍ 5 ദിവസത്തെ കാര്‍ഷികമേള സംഘടിപ്പിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളുടേയും സാങ്കേതിക സംവിധാനങ്ങളുടേയും പ്രദര്‍ശനവും കലാപ്രകടനങ്ങളും ഉണ്ടാകും.
കോട്ടയത്തെ സമ്പൂര്‍ണ്ണ ജൈവസാക്ഷര ജില്ലയാക്കി മാറ്റുകയാണ് പദ്ധതി. ജില്ലയിലെ 4,87,296 ഭവനങ്ങളിലും, ജൈവകൃഷി രീതികളില്‍ പരിശീലനം സിദ്ധിച്ച 10,000-ത്തില്‍പ്പരം എന്‍എസ്എസ് വോളന്റിയര്‍മാര്‍ നേരിട്ടുചെന്ന് ജൈവ ക്യഷിരീതികള്‍ പരിചയപ്പെടുത്തും. ഇതുസംബന്ധിച്ച കൈപ്പുസ്തകം കൈമാറുകയും വിവരശേഖരണം നടത്തുകയും ചെയ്യും.
ജില്ലയിലെ 71 പഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലുമുള്ള 19,74,000 പൗരന്മാരെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: