തൃശൂര്‍ : കോലോത്തുംപാടത്ത് കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ ബസിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം 20-ഓളം പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മെഡിക്കല്‍ കോളേജ് – തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അരുവേലിക്കല്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നാലെ വന്ന ബസ് പിറകിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: