കോട്ടയം: പൊതുമരാമത്ത് വകുപ്പില്‍ സ്ഥലംമാറ്റ ചട്ടങ്ങള്‍ കാറ്റില്‍പറത്തി ജീവനക്കാരെ തെക്കുവടക്ക് ഓടിക്കുകയാണെന്ന് എന്‍ജിഒ സംഘ്. വകുപ്പ് മന്ത്രി എല്ലാം സുതാര്യവും നിയമപ്രകാരവും മാത്രമേ നടക്കൂ എന്ന് പറയുമ്പോഴും ഇടതുസംഘടനാ നേതാക്കളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെ ദ്രോഹിക്കുകയാണ്. ഭരണ വിഭാഗം ചീഫ് എന്‍ജിനീയറെ നോക്കുകുത്തിയാക്കി ഇടതുസംഘടനകള്‍ സ്ഥലംമാറ്റ ലോബിയായി പ്രവര്‍ത്തിക്കുകയാണ്.
ഭരണവിചാരം ചീഫ് എന്‍ജിനീയറുടെ ഉത്തരവ് പ്രകാരം ജില്ലയിലെ വിവിധ ഓഫീസുകളില്‍ ജോലിയില്‍ പ്രവേശിച്ചവരെ വീണ്ടും ഉത്തരവ് പ്രകാരം വീണ്ടും സ്ഥലംമാറ്റി. മാര്‍ച്ച് 30ന് അപേക്ഷ ക്ഷണിച്ചു മേയ് മാസത്തിന് മുന്‍പ് പൂര്‍ത്തിയാക്കേണ്ട പൊതുസ്ഥലംമാറ്റം ജൂലൈയില്‍ നടത്തിയത് ജീവനക്കാര്‍ക്ക് ഇരുട്ടടി ആയിരിക്കുകയാണ്. മന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് ജീവനക്കാരെ തലങ്ങും വിലങ്ങും ഓടിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
















